കോട്ടോപ്പാടം: നാലു കോടി അറുപത് ലക്ഷം രൂപയുടെ പദ്ധതിക ള്‍ക്ക് കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധ തിയുടെ 2022-23 വാര്‍ഷിക കരട് പദ്ധതി രേഖ ചര്‍ച്ച ചെയ്യുന്നതി നുള്ള വികസന സെമിനാര്‍ രൂപം നല്‍കി.ലൈഫ് ഭവന പദ്ധതി യിലുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ ഗൃഹശ്രീ പദ്ധതി,ബഡ്‌സ് സ്‌കൂള്‍,അമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും, വയോജന ങ്ങള്‍ക്കും,ഭിന്നശേഷിക്കാര്‍ക്കും,പ്രത്യേക പരിരക്ഷ പദ്ധതി,പഠന മികവിനുള്ള സമഗ്രവിദ്യഭ്യാസ പദ്ധതി,കാര്‍ഷിക മേഖലയ്ക്ക് സമ ഗ്രവികസന പദ്ധതി പട്ടികജാതി പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ് ടോപ് വിതരണം ഉള്‍പെടെ കോളനികളിലും ഉരുകളിലും സമ ഗ്രവികസന പദ്ധതികള്‍ക്കുമാണ് പ്രാധാന്യം.സെമിനാര്‍ ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് ജസീന അക്കര ഉദ്ഘാടനം ചെയ്തു.വൈസ് പ്രസി ഡന്റ് ശശികുമാര്‍ ഭീമനാട് അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് അം ഗങ്ങളായ ഗഫൂര്‍ കോല്‍ക്കളത്തില്‍,മെഹര്‍ബാന്‍ ടീച്ചര്‍,ഗ്രാമ പഞ്ചാ യത്ത് സ്ഥിരം സമിതി അംഗങ്ങളായ റഫീന മുത്തനില്‍,പാറയില്‍ മുഹമ്മദാലി,റജീന കോഴിശ്ശേരി,ബ്ലോക്ക് പഞ്ചായത്ത് അംഗം വി. മണികണ്ഠന്‍,മെമ്പര്‍മാരായ ഒ.ആയിഷ,എന്‍.അബൂബക്കര്‍,അരിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എ സിദ്ദീഖ്,പഞ്ചായത്ത് സെക്രട്ടറി ടി.കെ.ദീപു എന്നിവര്‍ സംസാരിച്ചു.