പാലക്കാട്: മോദി സര്‍ക്കാരിന്റെ കാര്‍ഷിക നയം പിന്തുടരാത്തതും കേന്ദ്ര പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ അനാസ്ഥ കാണിക്കുന്നതും മൂലമാണ് കര്‍ഷക ആത്മഹത്യ പോലുള്ള ദുരന്തങ്ങള്‍ കേരളത്തില്‍ ഉണ്ടാവുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് കെ എം ഹരിദാസ് അ ഭിപ്രായപ്പെട്ടു. വടവന്നൂരില്‍ കര്‍ഷക മഹാ സമ്പര്‍ക്കം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രധാനമന്ത്രി മോദിയു ടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ എട്ട് വര്‍ഷം പൂര്‍ത്തീകരി ക്കുന്ന ഈ അവസരത്തില്‍ കോടികണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ മോദി സര്‍ക്കരിന്റെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ‘8 വര്‍ഷത്തെ സേവനം, സദ്ഭരണം, പാവപ്പെട്ടവരുടെ ക്ഷേമം’- എന്ന തലക്കെട്ടില്‍ വിവിധ പരിപാടികള്‍ ബൂത്ത്തലത്തില്‍ സംഘടിപ്പിച്ചുകൊണ്ടിരി ക്കുന്നു. മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി എല്ലാവരും അംഗീകരിക്കുന്നത് ക്ഷേമ പദ്ധതികള്‍ അര്‍ഹതപ്പെട്ടവരുടെ കൈ കളില്‍ എത്തി എന്നതും അത് അവരുടെ ജീവിതത്തില്‍ വലിയ മാറ്റ ങ്ങള്‍ സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകമോര്‍ച്ച ജില്ല അദ്ധ്യക്ഷന്‍ കെ വേണു അദ്ധ്യക്ഷനായി.ജില്ല ജന സെക്രട്ടറി പി. വേണുഗോപാലന്‍, ജില്ല ഉപാധ്യക്ഷനും ആഘോഷസമിതി കണ്‍ വീനറുമായ എ.കെ.ഓമനക്കുട്ടന്‍ ,കെ ജി പ്രദീപ്കുമാര്‍ കെല്ലങ്കോട് മണ്ഡലം ജനറല്‍ സെക്രട്ടറി പി ജെ ദീപക്, സംസ്ഥാന കൗണ്‍സില്‍ അംഗം കെ ജി പ്രമോദ്കുമാര്‍, പി ഹരിദാസ്, കെ രമേഷ്, എസി ശെ ല്‍വന്‍, ആര്‍ പ്രസാന്ത്, കണ്ണദാസന്‍, എന്‍ ദേവദാസ് എന്നിവര്‍ സംസാരിച്ചു.