അലനല്ലൂര്‍: ഉരുള്‍പൊട്ടല്‍ ഭീതി കാരണം ചുണ്ടോട്ടുകുന്ന് ഭാഗ ത്തേക്ക് മാറ്റിപ്പാര്‍പ്പിച്ച എസ് ടി കുടുംബങ്ങള്‍ക്ക് വെള്ളം ലഭ്യ മാക്കാന്‍ പദ്ധതി ആവിഷ്‌കരിച്ച് അലനല്ലൂര്‍ ലയണ്‍സ് ക്ലബ്. പൊ ന്‍പാറ ഓടക്കളം ഭാഗത്ത് താമസിച്ചിരുന്ന 19 കുടുംബങ്ങളാണ് എട്ട് മാസം മുന്‍പ് സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയ പുതിയ വീടുകളിലേ ക്ക് താമസം മാറിയത്.നിലവില്‍ ഇവര്‍ക്ക് ലഭിച്ചിരുന്ന വെള്ളം നില ച്ചതോടെ കഴിഞ്ഞ രണ്ടാഴ്ചയായി ഇവര്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും വെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്.ഇതോടെ രണ്ടു കുടുംബങ്ങള്‍ ഇവിടെ നിന്നു താമസം താല്‍ക്കാലികമായി മാറുകയും ചെയ്തു.
നിലവില്‍ വെള്ളം ലഭിക്കാന്‍ 300 മീറ്ററോളം അകലെയുള്ള സ്വകാ ര്യവ്യക്തിയുടെ കിണറിനെയാണ് ഇവര്‍ ആശ്രയിക്കുന്നത്. അലന ല്ലൂര്‍ ലയണ്‍സ് ക്ലബ് നാട്ടുകല്‍ ജനമൈത്രി പോലീസിന്റെ നിര്‍ദ്ദേ ശപ്രകാരം വാര്‍ഡ് മെമ്പര്‍ അനില്‍കുമാറുമായി ബന്ധപ്പെടുകയും കോളനി സന്ദര്‍ശിക്കുകയും ചെയ്തു. ഇവരുടെ താമസ സ്ഥലത്ത് മൂന്നുമാസം മുമ്പ് സ്ഥാപിച്ച ആള്‍മറയില്ലാത്ത കിണറ്റിലേക്ക് അഴു ക്കുവെള്ളം ഒലിച്ചിറങ്ങുന്നതു തടഞ്ഞു പുതിയ പമ്പ് സെറ്റ് സ്ഥാപിച്ച് നിലവിലുള്ള സംവിധാനം വഴി വെള്ളം എത്തിക്കാനുള്ള പദ്ധതിയാ ണ് ലയണ്‍സ് ക്ലബ് ഏറ്റെടുത്തിട്ടുള്ളത്.
അലനല്ലൂര്‍ ലയണ്‍സ് ക്ലബ് നിയുക്ത പ്രസിഡണ്ട് കളത്തില്‍ ജസീം, സെക്രട്ടറി കെ ബാലചന്ദ്രന്‍,മുന്‍ പ്രസിഡണ്ടുമാരായ പി പി കെ അ ബ്ദുറഹ്മാന്‍,ബാബു മൈക്രോടെക്, പഞ്ചായത്തംഗങ്ങളായ എ അ നില്‍കുമാര്‍,പി എം മധു,പി ഷമീര്‍,പൊതുപ്രവര്‍ത്തകന്‍ എ മനാഫ് എന്നിവരടങ്ങുന്ന സംഘമാണ് കോളനിയിലെത്തിയത്.അടുത്ത ദിവസം തന്നെ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് പ്രതിനി ധികള്‍ പറഞ്ഞു.