മണ്ണാര്‍ക്കാട്: സ്‌കൂള്‍ വാഹനങ്ങളിലടക്കം സംസ്ഥാനത്തെ വാഹന ങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് ഉപക രണങ്ങളുടെ (വി.എല്‍.ടി.ഡി.) കൃത്യത ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹ ന വകുപ്പ് നടപടി തുടങ്ങി. ഉപകരണങ്ങളുടെ കൃത്യതയും പ്രവര്‍ ത്തന ക്ഷമതയും ഉറപ്പാക്കണമെന്നു വാഹന ഉടമകള്‍ക്കും വി.എല്‍. ടി.ഡി.നിര്‍മാണകമ്പനികള്‍ക്കും വിതരണക്കാര്‍ക്കും വകുപ്പ് നിര്‍ ദേശം നല്‍കി.കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ഭയ പദ്ധതി പ്രകാര മുള്ള വാഹന നിരീക്ഷണ സംവിധാനം പൊതുയാത്രാ വാഹനങ്ങളി ലും ചരക്കു വാഹനങ്ങളിലും നിര്‍ബന്ധമാക്കിയിട്ടുണ്ട്. സംസ്ഥാ നത്ത് 55 വി.എല്‍.ടി.ഡി. ഉപകരണ നിര്‍മാതാക്കളും 700 വിതരണക്കാരു മാണു പ്രവര്‍ത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതി കള്‍ ഉയര്‍ന്നിട്ടുള്ള സാഹചര്യത്തിലാണ് അവ പരിഹരി ക്കുന്ന തിനുള്ള കര്‍ശന നടപടികളിലേക്കു മോട്ടോര്‍ വാഹന വകുപ്പ് കടന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!