പാലക്കാട് : ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് 2022 -23 സാമ്പത്തിക വ ര്‍ഷം സംരംഭകത്വ വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ‘ഒ രു വില്ലേജില്‍ ഒരു വ്യവസായ സംരംഭം ‘ പദ്ധതിയിലേക്ക് വ്യവസാ യ സംരംഭകര്‍ക്ക് അപേക്ഷിക്കാം.കേന്ദ്രാവിഷ്‌കൃത പദ്ധതി മുഖേന ഒരു ലക്ഷം മുതല്‍ 25 ലക്ഷം രൂപ വരെ മുതല്‍ മുടക്കില്‍ ആരംഭി ക്കുന്ന പദ്ധതികള്‍ക്ക് പ്രൈം മിനിസ്റ്റേഴ്സ് എംപ്ലോയ്മെന്റ് ജനറേഷന്‍ പ്രോഗ്രാം (പി. എം. ഇ. ജി. പി ) പദ്ധതി പ്രകാരം ബാങ്കില്‍ നിന്നും സം രംഭകന്‍ വായ്പയെടുക്കുമ്പോള്‍ 25 മുതല്‍ 35 ശതമാനം വരെ സബ്സി ഡി നല്‍കുന്നു.സംസ്ഥാന പദ്ധതി വിഹിതത്തിലൂടെ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ‘ എന്റെ ഗ്രാമം ‘(എസ്. ഇ. ജി.പി )പദ്ധതിക്ക് ബാങ്ക് മുഖേന 50000 മുതല്‍ അഞ്ച് ലക്ഷം രൂപ വരെ മുതല്‍ മുടക്കി ല്‍ ആരംഭിക്കുന്ന പദ്ധതിക്ക് ജനറല്‍ വിഭാഗത്തിന് 25 ശതമാനവും, വനിതകള്‍, പിന്നാക്ക വിഭാഗക്കാര്‍ക്ക് 30 ശതമാനവും, പ്രവാസികള്‍, എസ്.സി, എസ്. ടി വിഭാഗക്കാര്‍ക്ക് 40 ശതമാനവും സബ്സിഡി നല്‍ കും. 60 വയസ്സ് വരെയുള്ളവര്‍ക്കും വ്യവസായ സംരംഭം ആരംഭി ക്കാം. പി.എം. ഇ. ജി.പി വായ്പാ പദ്ധതിക്ക് ഓണ്‍ലൈനായി അപേക്ഷി ക്കേണ്ടതാണ്. എന്റെ ഗ്രാമം അപേക്ഷ പാലക്കാട് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് പാലക്കാ ട് വെസ്റ്റ് ഫോര്‍ട്ട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഖാദി ഗ്രാമ വ്യവ സായ ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ -0491 2534392.