മണ്ണാര്‍ക്കാട്: കുന്തിപ്പുഴ ബൈപാസിന് സമീപത്ത് പുഴ പുറമ്പോക്ക് ഭൂമിയിലെ മരം മുറി വിവാദത്തില്‍.ബൈപ്പാസില്‍ തിയേറ്ററിന് മുന്‍ വശത്തായുള്ള സ്ഥലത്താണ് മരം മുറി നടന്നിരിക്കുന്നത്.കഴിഞ്ഞ ദിവസമാണ് സംഭവം.സ്വകാര്യ വ്യക്തിയാണ് മരംമുറിക്ക് പിന്നിലെ ന്നാണ് ആരോപണം.വിവിധ ഇനത്തില്‍പ്പെട്ട മരങ്ങള്‍ മുറിച്ച് 60 ല ധികം കഷ്ണങ്ങളാക്കിയ നിലയിലാണ്.പെരിഞ്ചോളത്തെ ഡിവൈ എഫ്‌ഐ പ്രവര്‍ത്തകരിടപെട്ട് തടയുകയും വിഷയം റെവന്യു വകു പ്പിനെ അറിയിക്കുകയായിരുന്നു.
ഇന്നലെ റെവന്യു വകുപ്പ് അധി കൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു. പയ്യനെടം വില്ലേജ് പരിധിയില്‍ വരുന്ന കുമരംപുത്തൂര്‍ പഞ്ചായത്തിന്റെ അധീ നതയിലുള്ള ഭൂമിയില്‍ നിന്നാണ് മരം മുറിച്ചിരിക്കുന്നതെന്ന് റെവ ന്യുവകുപ്പ് അധികൃതര്‍ പറയുന്നു.ഇത് സംബന്ധിച്ച് നടപടിയെടു ക്കുന്നതിനായി അധികൃ തര്‍ പഞ്ചായത്ത് സെക്രട്ടറിയ്ക്കകത്ത് നല്‍കുകയും ചെയ്തു.
ഇതി ന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് അധികൃതരും സ്ഥലത്ത് സന്ദര്‍ശനം നടത്തി.സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതിനായി തഹ സില്‍ ദാര്‍ക്കും മുറിച്ചിട്ട മരങ്ങള്‍ സംരക്ഷിക്കുന്നതിനായി മണ്ണാര്‍ ക്കാട് പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കും കത്ത് നല്‍കിയതാ യി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.