മലമ്പുഴ: ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി നിര്‍വ്വഹണത്തില്‍ ഉള്‍ പ്പെടുത്തി പൂര്‍ത്തീകരിച്ച അജൈവ മാലിന്യസംസ്‌കരണ പ്ലാന്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ് ഉദ്ഘാടനം ചെയ്തു. മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ 50 ലക്ഷം രൂപയും ഗ്രാമ പഞ്ചാ യത്തിന്റെ വിഹിതമായ 389000 രൂപയും ഉള്‍പ്പെടുത്തിയാണ് പദ്ധ തി പൂര്‍ത്തീകരിച്ചത്. ഗ്രാമപഞ്ചായത്തിലെ ഒന്നു മുതല്‍ 13 വരെ യുള്ള വാര്‍ഡുകളിലെ വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യങ്ങള്‍ ഹരിതകര്‍മസേന വഴിയാണ് ശേഖരിക്കുന്നത്. ശേഖരിക്കുന്ന മാലിന്യങ്ങള്‍ തരംതിരിച്ച് സംഭരിക്കുന്നതിനാണ് പുതിയ കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. തരംതിരിച്ച മാലിന്യങ്ങള്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്.
പദ്ധതി പ്രകാരം അജൈവ മാലിന്യ സംഭരണ കേന്ദ്രത്തിനുള്ള കെ ട്ടിടം, റോഡ്, കുടിവെള്ള സൗകര്യം, മാലിന്യങ്ങളുടെ ഭാരം അളക്കു ന്നതിനും വൃത്തിയാക്കുന്നതിനുള്ള യന്ത്രങ്ങളും ഉപകരണങ്ങളും, ചുറ്റുമതില്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മലമ്പുഴ ഗ്രാമപഞ്ചായ ത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ പഞ്ചായത്ത് ശ്മശാനത്തിനോട് ചേര്‍ ന്നാണ് അജൈവ മാലിന്യ സംഭരണ കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്.
പ്ലാസ്റ്റിക്ക് സംസ്‌ക്കരണ യൂണീറ്റ് ബ്ലോക്ക് മെമ്പര്‍ തോമസ് വാഴപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്ലാന്റില്‍ ഫല വൃക്ഷ തൈകള്‍ വച്ച് പിടിപ്പിക്കു ന്നതിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കാഞ്ചന സുദേവന്‍ നിര്‍വ്വഹിച്ചു. മലമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലത മോഹന്‍ദാസ് പരി പാടിയില്‍ അധ്യക്ഷയായി. മലമ്പുഴ പഞ്ചായത്ത് വികസന ക്ഷേമ കാര്യ ചെയര്‍പേഴ്‌സണ്‍മാരായ എസ്. ഹേമലത, അഞ്ജു ജയന്‍ , മെമ്പര്‍മാരായ ആര്‍.സുജാത, റാണി ശെല്‍വന്‍, പഞ്ചായത്ത് സെക്ര ട്ടറി പി.ഐ. പ്രവീണ്‍, ബ്ലോക്ക് സെക്രട്ടറി ഉമ്മര്‍കോങ്ങത്ത്, ആരോ ഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി. ബിനോയ്, മറ്റ് ഉദ്യോഗസ്ഥരും, ഹരിത കര്‍മ്മസേന അംഗങ്ങളും പങ്കെടുത്തു.
