അഗളി: സമഗ്ര ആദിവാസി വികസന പദ്ധതി കുടുംബശ്രീ മിഷന്‍ ബാല വിഭവ കേന്ദ്രം അട്ടപ്പാടിയിലെ വിവിധ പഞ്ചായത്ത് സമിതി യുടെ കീഴിലുള്ള ബാല ഗോത്ര പഞ്ചായത്ത് വേനല്‍ ക്യാമ്പ് ‘വേനല്‍ പറവകള്‍’ ആവേശകരമായ സമാപനം. കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായിട്ടാണ് കുടുംബശ്രീ കുട്ടികള്‍ക്ക് വേണ്ടി ക്യാമ്പ് ഒരുക്കിയത്.മൂന്ന് പഞ്ചായത്തിലെ വിവിധ ഊരുകളില്‍ നിന്നായി 400 ബാല ഗോത്ര സഭ പ്രതിനിധികള്‍ പങ്കെടുത്തു.
ആശയ വിനിമയ കല, നേതൃത്വ പാടവം, പഴമയുടെ പാട്ടുകള്‍, എന്നി വിഷയങ്ങളില്‍ നിഖില്‍, ജോസന, അരുണ്‍ ചന്ദ്രന്‍ തുടങ്ങി യവര്‍ക്ലാസ് നയിച്ചു. പുഴ മലീനികരണത്തിനെതിരെ കുട്ടികള്‍ പ്രതിജ്ഞ ചെയ്തു.എട്ടു ദിവസം നീണ്ടു നിന്ന ക്യാമ്പില്‍ ജനപ്രതിനി ധികള്‍, പഞ്ചായത്ത് സമിതി ഊര് സമിതി ഭാരവാഹികള്‍, കുടും ബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിവര്‍ പങ്കെടുത്തു. പ്രോജക്ട് ഓഫീസര്‍ മനോജ് മുഖ്യാതിഥിയായിരുന്നു.പ്രീജ, കുറുമ്പി കണ്ണന്‍,ചന്ദ്ര ഇലച്ചി വഴി,റെസി പഴനി സ്വാമി, തുടങ്ങിവര്‍ സംസാരിച്ചു. ബിനില്‍ കുമാര്‍ സ്വാഗതവും സുധീഷ് മരുതലം നന്ദിയും പറഞ്ഞു.