പാലക്കാട്: പട്ടികജാതി -പട്ടികവര്‍ഗ്ഗ വികസനത്തിനായി കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 2022-23 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാ ക്കാനുള്ള പദ്ധതികള്‍  നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ സമയബന്ധിത മായി പദ്ധതികള്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് കെ.ബിനുമോള്‍  നിര്‍ദ്ദേശിച്ചു.

പട്ടികജാതി/ പട്ടികവര്‍ഗ്ഗ മേഖലയിലെ വികസന പദ്ധതികള്‍ക്ക് അം ഗീകാരം നല്‍കാനും ഈ മേഖലയിലെ പദ്ധതികളുടെ ഗുണപ്രദവും ക്രിയാത്മകമായ നിര്‍വഹണം ഉറപ്പുവരുത്തുന്നതിനുമായി ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ്   നിര്‍ദ്ദേ ശം .  പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള തടസ്സങ്ങള്‍ പരിഹരിക്കു ന്നതിനായി പദ്ധതികളുടെ പുരോഗതി കൃത്യമായി യോഗത്തില്‍ അറിയിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  നിര്‍ദേശിച്ചു. പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനോടൊപ്പം   പദ്ധതികളുടെ നട ത്തിപ്പും കൃത്യമായി നിരീക്ഷിക്കണമെന്നും പറഞ്ഞു.  പട്ടികജാതി – പട്ടികവര്‍ഗ്ഗ വികസനവുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പദ്ധതി കളുടെ നടത്തിപ്പില്‍   താല്‍ക്കാലിക നിയമനങ്ങളില്‍ ഉള്‍പ്പെടെ ഈ  വിഭാഗത്തില്‍പ്പെടുന്നവര്‍ ഉള്‍പ്പെടുന്നുണ്ടെന്ന്  ഉറപ്പുവരുത്തണമെ ന്ന് ജില്ലാകളക്ടര്‍ മൃണ്‍മയി  ജോഷി നിര്‍ദേശിച്ചു.

 പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വിവിധ സ്ഥാപനങ്ങളിലെ കിടക്ക, കട്ടില്‍ എന്നിവയ്ക്കുള്ള  പ്രൊ പ്പോസലുകള്‍  നേരിട്ട് പരിശോധിച്ച് ആവശ്യകത ബോധ്യപ്പെട്ട ശേ ഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണെന്ന്  ഐ.ടി.ഡി.പി.  ഓഫീസര്‍ ക്കും ,  പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ക്കും  നിര്‍ദ്ദേശം നല്‍കി. വിവിധ  എസ്. സി കോളനികളിലെ  കുടിവെള്ള പദ്ധതി, റോഡ് നിര്‍മ്മാണം, റോഡ് കോണ്‍ക്രീറ്റിംഗ്, കോളനി സമഗ്രവികസനം, പ്രീമെട്രിക് ഹോസ്റ്റലുകളുടെ വികസന പ്രവര്‍ത്തികള്‍ എന്നിവയും യോഗത്തില്‍ ചര്‍ച്ച ചെയ്തു. അട്ടപ്പാടി ബ്ലോക്കിന് കീഴിലുള്ള 3 ഗ്രാമപഞ്ചായത്തുകളില്‍ മുലയൂട്ടല്‍, നവജാതശിശുക്കളുടെയും അമ്മമാരുടെയും  ഗര്‍ഭിണികളുടെയും പരിചരണം എന്നിവക്ക്  ബോധവല്‍ക്കരണം, സഹായങ്ങള്‍  നല്‍കുന്നതുമായി ബന്ധപ്പെട്ട് നിയമിച്ചിട്ടുള്ള നഴ്സിംഗ് അസിസ്റ്റന്റ്മാരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും യോഗത്തില്‍ നിര്‍ദ്ദേ ശിച്ചു.ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ജില്ലാ കമ്മിറ്റി  യോഗത്തില്‍ പി. പി. സുമോദ് എം. എല്‍. എ ,ജില്ലാകലക്ടര്‍ മൃണ്‍മയി ജോഷി, ജില്ലാ പ്ലാനിങ് ഡെപ്യൂട്ടി ഡയറക്ടര്‍ വിവിധ വകുപ്പ് നിര്‍വഹണ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!