മണ്ണാര്‍ക്കാട്: ദേശീയപാത വികസനത്തിനായി ഭൂമി വിട്ടു കൊടുത്ത് പലരും മാതൃക കാണിക്കുമ്പോള്‍ മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജിന് മുന്നില്‍ ഇടതു വിദ്യാര്‍ത്ഥി സംഘടന നിര്‍മിച്ച ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ച് മാറ്റാത്തത് പ്രതിഷേധാര്‍ഹവും യാത്ര ക്കാരോടുള്ള വെല്ലുവിളിയുമാണെന്ന് യൂത്ത് ലീഗ് മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.പാതയുടെ വികസ നത്തിനായി കോളജ് അധികൃതര്‍ കോളജിന്റെ മതിലടക്കം പൊളി ച്ച് മാറ്റി സ്ഥലം വിട്ടു നല്‍കി.കിലോ മീറ്ററുകള്‍ അകലെ ചൂരിയോട് പള്ളി പൊളിച്ചു മാറ്റി.ഒട്ടേറെ സ്വകാര്യ വ്യക്തികള്‍ ജീവിതമാര്‍ഗമാ യ കടകള്‍ പൊളിച്ചു നല്‍കി.പാത താഴ്ത്തിയത് കാരണം ഉപയോഗി ക്കാന്‍ പോലും കഴിയാത്ത ഇടതു വിദ്യാര്‍ത്ഥി സംഘടനയുടെ സ്മാര കം പൊളിച്ചു മാറ്റാത്തത് ഇരട്ടത്താപ്പാണെന്ന് യൂത്ത് ലീഗ് കുറ്റപ്പെടു ത്തി.മണ്ണാര്‍ക്കാട് റോഡ് വികസനത്തിന് ഇടതുപാര്‍ട്ടികള്‍ അനു കൂല മാണെങ്കില്‍ ബസ് കാത്തിരിപ്പു കേന്ദ്രം സ്വമേധയാ പൊളിച്ച് നല്‍കാന്‍ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം അധികൃതര്‍ പൊളിച്ച് നീക്കണമെന്നും യൂത്ത് ലീഗ് മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.