മണ്ണാര്‍ക്കാട്: സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ രൂപീകരിച്ച കുട്ടി കൂട്ടം’ എന്ന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രകൃതി പഠ ന സഹവാസ ക്യാമ്പ് ഇന്ന് തുടങ്ങും.സൈലന്റ് വാലി ഫോറസ്റ്റ് ഡിവിഷന് കീഴിലാണ് ക്യാമ്പ്.ആദ്യ ബാച്ചില്‍ 35 കുട്ടികളാണ് പങ്കെടുക്കുന്നത്.ക്യാമ്പിന്റെ ഉദ്ഘാടനം നെല്ലിപ്പുഴ ഡിഎച്ച്എസ് സ്‌കൂളില്‍ സാഹിത്യകാരന്‍ കെപിഎസ് പയ്യനെടം നിര്‍വ്വഹിക്കും. സേവ് മണ്ണാര്‍ക്കാട് ചെയര്‍മാന്‍ ഫിറോസ് ബാബു അധ്യക്ഷനാകും. കുട്ടിക്കൂട്ടം പദ്ധത് പ്രവര്‍ത്തകര്‍ സംബന്ധിക്കും.തിങ്കളാഴ്ച ക്യാമ്പ് സമാപിക്കും.
സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് കുട്ടികളുടെ അഭിരുചികളെ പരിപോ ഷിപ്പിച്ച് ഭാവി ജീവിതത്തില്‍ അവര്‍ക്ക് താല്‍പ്പര്യമുള്ള തൊഴില്‍ മേഖല കണ്ടെത്തി നാടിനും വീടിനും ഗുണകരമായ ഒരു യുവ തല മുറയെ വാര്‍ത്തെടുക്കാന്‍ ആവശ്യമായ അടിസ്ഥാന പ്രവര്‍ത്തനങ്ങ ള്‍ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് സേവ് മണ്ണാര്‍ക്കാട് കുട്ടി ക്കൂട്ടം പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.അഞ്ച് മുതല്‍ പത്ത് വരെ യുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളെയാണ് പദ്ധതിയില്‍ ഉള്‍ പ്പെടുത്തിയിട്ടുള്ളത്.പ്രത്യേക ക്യാമ്പുകളും പഠന – പ്രവര്‍ത്തന രീതികളും സജജമാക്കി വിദഗ്ധരായ ട്രൈനര്‍മാരുടെ കീഴില്‍ പരി ശീലനങ്ങള്‍ നല്‍കുക എന്നത് ഈ പദ്ധതിയുടെ ലക്ഷ്യമാണ്.