കല്ലടിക്കോട് : കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ പനയം പാടം മുതല്‍ ചുങ്കം വരെയുള്ള ഭാഗങ്ങളില്‍ അപകടപരമ്പര അറു തിയില്ലാതെ തുടരുന്നു.വ്യാഴാഴ്ച്ച കല്ലടിക്കോട് ചുങ്കത്ത് നടന്ന അപ കടത്തില്‍ ഒരാളുടെ ജീവന്‍ നഷ്ടപ്പെട്ടിരിന്നു.ഭീമനാട് സ്വദേശി ഷാജ ഹാന്‍ എന്ന പിക്കപ്പ് വാനിന്റെ ഡ്രൈവറാണ് മരിച്ചത്.നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ദേശീയ പാത നിര്‍മാണത്തിന്റെ ഭാഗമായി വെട്ടി യ മരത്തില്‍ ഇടിച്ച് മറിഞ്ഞായിരിന്നു അപകടം.വെളിയാഴ്ച്ചയും പാതയില്‍ അപകടമുണ്ടായി.കാറും,പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ആര്‍ക്കും പരിക്കില്ല.മഴ സയമങ്ങളിലാണ് പൊ തുവേ ഈ മേഖലയില്‍ അപകടങ്ങള്‍ പതിവ്.വാഹനങ്ങള്‍ ബ്രേക്ക് ചവിട്ടുമ്പോള്‍ വാഹനം നിയന്ത്രണം തെറ്റുന്നതാണ് അപകടത്തിന് വഴിവെക്കുന്നത്. റോഡ് നിര്‍മ്മാണത്തിലെ അപാകതയാണ് ഇതിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.വാട്ടര്‍ അതോറിറ്റി പൈപ്പ് ഇടാന്‍ ദേശീയപാതയോരത്ത് ചാലു കീറിയതില്‍ വാഹനങ്ങള്‍ താ ഴുന്നു പോയും അപകടം സംഭവിച്ചിട്ടുണ്ട്.ഇതിനെതിരെ നാട്ടുകാര്‍ ഒരുവിധം എല്ലാവര്‍ക്കും പരാതി നല്‍കിയിരിന്നു.വിഷയം പരിഹ രിക്കാന്‍ കേരള വാട്ടര്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ.ജോസ് ജോസഫ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. റോഡ് നിര്‍മ്മാണം കഴിഞ്ഞ് ഒരുപാട് മരണങ്ങളും, ആളുകള്‍ക്ക് ഗുരുതരപരിക്കും സംഭവിച്ചിട്ടുണ്ട്.