മണ്ണാര്‍ക്കാട്: കെ. എസ്. ഇ. ബി യുടെ നേതൃത്വത്തില്‍ കാലവര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി മഴക്കാലപൂര്‍വ പ്രവര്‍ത്തനങ്ങ ള്‍ ആരംഭിച്ചു. വൈദ്യുത ലൈനിന് ഭീഷണിയായ മരച്ചില്ലകള്‍ മുറി ച്ചു മാറ്റുക,കേടായ വൈദ്യുത കമ്പികള്‍,പോസ്റ്റുകള്‍ എന്നിവയുടെ അറ്റകുറ്റപണികള്‍ നടത്തുക എന്നീ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.

പൊതുജന ശ്രദ്ധക്ക് :

വൈദ്യുതി അപകടങ്ങള്‍,അപകട സാധ്യതകള്‍ കണ്ടാല്‍ 9496010101-ല്‍ വിളിക്കുക.

ലൈനിനു മുകളിലുള്ള ചില്ലകള്‍ സ്വയം മുറിച്ചുമാറ്റാറ്റാതിരിക്കുക

കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും പരാതികള്‍ അറിയിക്കാനും ടോള്‍ ഫ്രീ നമ്പറായ 1912 ലേക്ക് വിളിക്കാവുന്നതാണ്.

വൈദ്യുത കമ്പി വെള്ളത്തില്‍ വീണുകിടക്കുന്നതായോ, പൊട്ടി കിടക്കുന്നതായോ ശ്രദ്ധയില്‍ പെട്ടാല്‍ ആ ഭാഗത്തേക്ക് പോവരുത്.

വൈദ്യുത കമ്പിയ്ക്കിടയിലൂടെ ഇരുമ്പ് തോട്ടിക്കു പകരം മരത്തോട്ടികള്‍ മാത്രം ഉപയോഗിക്കുക.

നനഞ്ഞ കൈകള്‍ കൊണ്ട് വൈദ്യുതോപകരണങ്ങളില്‍ സ്പര്‍ശിക്കരുത്.

ഗുണമേന്മയുള്ള വൈദ്യുതോപകരണങ്ങള്‍ മാത്രം ഉപയോഗിക്കുക

ഇന്‍സുലേഷന്‍ നഷ്ടമായ വയറുകള്‍ ഉപയോഗിക്കാതിരിക്കുക

വൈദ്യുത തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകളും വൈദ്യുത ബില്‍ സംബന്ധിച്ച വിവരങ്ങളും തത്സമയം ഉപഭോക്താകളിലേക്ക് എത്തിക്കുന്ന സംവിധാനമാണ് ബില്‍ അലേര്‍ട്ട് & ഔടേജ് മാനേ ജ്മെന്റ് സിസ്റ്റം. hris.kseb.in/OMSWeb/registration ല്‍ രജിസ്റ്റര്‍ ചെയ്യാം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!