അഗളി: സമഗ്ര ആദിവാസി വികസന പദ്ധതി കുടുംബശ്രീ മിഷന്‍ ബാല വിഭവ കേന്ദ്രം അട്ടപ്പാടി പുതൂര്‍ ബാല ഗോത്ര പഞ്ചായത്ത് വേ നല്‍ ക്യാമ്പ് ‘വേനല്‍ പറവകള്‍’ കക്കുപടി അംബേദ്കര്‍ ട്രെയിനിങ് സെന്ററില്‍ തിങ്കളാഴ്ച തുടക്കമായി.കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായാണ് ക്യാമ്പ് ഒരുക്കിയത്.
പുതൂര്‍ പഞ്ചായത്ത് സമിതി പ്ര സിഡന്റ് ചന്ദ്ര ഏലച്ചുവഴി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശാന്തി അധ്യ ക്ഷത വഹിച്ചു.കുടുംബശ്രീ പ്രോജ ക്ട് ഓഫീസര്‍ മനോജ് മുഖ്യാതി ഥിയായിരുന്നു.പുതൂര്‍ പഞ്ചായത്തി ലെ വിവിധ ഊരുകളില്‍ നിന്നാ യി 50 ബാല ഗോത്ര സഭ പ്രതിനിധി കള്‍ പങ്കെടുത്തു.പുഴ മലീനി കരണത്തിനെതിരെ കുട്ടികള്‍ പ്രതി ജ്ഞ ചെയ്തു.വിവിധ വിഷയങ്ങ ളില്‍ അരുണ്‍ ചന്ദ്രന്‍,ജോസന, റെ നില,രാജാമണി തുടങ്ങിയവര്‍ കുട്ടികളുമായി സംവദിച്ചു.ബിനില്‍ കുമാര്‍ സ്വാഗതവും സുധീഷ് മരുതലം നന്ദിയും പറഞ്ഞു.