തെങ്കര: കാലാനുസൃതമായ അധ്യയനം സാധ്യമാക്കാന്‍ നൂതന സ ങ്കേതങ്ങളൊരുക്കി തെങ്കര രാജാസ് മെമ്മോറിയല്‍ ഇംഗ്ലീഷ് മീഡി യം സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍.റോബോട്ടിക്ക് വിദ്യാഭ്യാസ ത്തിനായി കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ ഒരുക്കിയ അടല്‍ ടിങ്കറിംഗ് ലാബ് സ്‌കൂളില്‍ സജ്ജമായി.കളിയിലൂടെ കണക്ക് പഠി പ്പിക്കുന്ന പ്രൊഡിജി മാത്‌സിനും തുടക്കമായി.
അടല്‍ ടിങ്കറിംഗ് ലാബ് വി.കെ ശ്രീകണ്ഠന്‍ എംപി വിദ്യാര്‍ത്ഥി ലോ കത്തിന് സമര്‍പ്പിച്ചു.വേനലവധിയോടനുബന്ധിച്ച് സംഘടിപ്പിക്കു ന്ന എസ്‌പെരന്‍സ സമ്മര്‍ ക്യാമ്പിന്റെ ഉദ്ഘാടനം എന്‍.ഷംസുദ്ദീന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.മജീഷ്യന്‍ ഗോപിനാഥ് മുതുകാട് നയിച്ച എംക്യൂബ് മോട്ടിവേഷന്‍ പരിപാടിയും ശ്രദ്ധേയമായി.
രാജാസ് സ്‌കൂള്‍ മാനേജിംഗ് ഡയറക്ടര്‍ ശ്രീദേവ് നെടുങ്ങാടി അധ്യ ക്ഷനായി.സ്‌കൂള്‍ ചെയര്‍മാന്‍ പി.ശ്രീവര്‍ധനന്‍,സെക്രട്ടറി പ്രഭാവതി ശ്രീവര്‍ധനന്‍,പ്രിന്‍സിപ്പല്‍ ജി.ആര്‍ വിനോദിനി,വൈസ് പ്രിന്‍സി പ്പല്‍ ബാലചന്ദ്രന്‍ കൊളവള്ളി എ്ന്നിവര്‍ സംസാരിച്ചു.