ശ്രീകൃഷ്ണപുരം: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗ മായി കരിമ്പുഴ ഗ്രാമപഞ്ചായത്തില്‍ ജനകീയ പങ്കാളിത്തത്തോടെ ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. ജല നടത്തം, ജല സഭ, ജല ശുചീകരണ യജ്ഞം എന്നീ പരിപാടികള്‍ നടന്നു. കരിമ്പുഴ, കരിപ്പമണ്ണ തോട് വൃത്തിയാക്കിയാണ് ശുചീകരണ പ്രവര്‍ത്തനങ്ങ ള്‍ നടത്തിയത്.
തൊഴിലുറപ്പ്, കുടുംബശ്രീ,എ.ഡി.എസ്, പ്രവര്‍ത്തക ര്‍, ജനപ്രതിനി ധികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് ശു ചീകരണ യ ജ്ഞം നടന്നത്.ജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയി ല്‍ മാതൃകാപ രമായി ജലസ്രോതസ്സുകള്‍ മാറ്റിയെടുക്കുക എന്ന ആ ശയത്തിലാണ് ജല സഭ നടത്തിയത്.ജലസ്രോതസ്സുകള്‍ ശുദ്ധിയായി സംരക്ഷി ക്കേ ണ്ടത് നാടിന്റെ ആവശ്യകതയാണ്.പഞ്ചായത്തിലെ കുളങ്ങളും തോടുകളും നവീകരിച്ചു കൊണ്ട് എല്ലാ വാര്‍ഡിലും പദ്ധതി വിപു ലമായി നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ കുന്നത്ത് പറഞ്ഞു.
തെളിനീരൊഴുകും നവകേരളം പദ്ധതി പ്രവര്‍ത്തനങ്ങളുടെ പഞ്ചാ യത്ത് തല ഉദ്ഘാടനം,കരിപ്പമണ്ണ തോടില്‍ വെച്ച് കരിമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ കുന്നത്ത് നിര്‍വഹിച്ചു.വൈസ് പ്രസി ഡന്റ് കെ.രജിത അധ്യക്ഷയായി.പരിപാടിയില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഷൗക്കത്തലി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.മോഹനന്‍ മാസ്റ്റര്‍, പി.കദീജ,കെ. രതീഷ്, എം. ലക്ഷ്മി, കെ.ഫസീല, പി.ദിജിന, കെ.അശ്വിന്‍ എം.കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു. യജ്ഞത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കാളികളായി.