മണ്ണാര്‍ക്കാട്: രക്ഷാകര്‍ത്വത്തിന്റെ നേരറിവുകള്‍ പകര്‍ന്ന് സേവ് മ ണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി ഒരു ക്കിയ പാരന്റിംഗ് ക്ലാസ് രക്ഷിതാക്കള്‍ക്ക് പുത്തനുണര്‍വ്വായി.കുട്ടി കള്‍ മിടുക്കരായി വളരാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട വിവിധ കാ ര്യങ്ങളെ കുറിച്ച് ക്ലാസില്‍ പരാമര്‍ശിച്ചു.ശിക്ഷണമല്ല സ്‌നേഹമാക ണം രക്ഷകര്‍തൃ ബന്ധത്തിന്റേയും അടിസ്ഥാനമെന്നും കുട്ടികള്‍ മിടുക്കരായി വളരാന്‍ മാതാപിതാക്കള്‍ക്കാണ് പ്രധാന പങ്കെന്നും പര സ്പരം സ്‌നേഹിക്കാനും സമൂഹത്തില്‍ ഇടപഴകാനുമൊക്കെ കുട്ടി യെ ശീലിപ്പിക്കേണ്ടത് വീട്ടിലെ മുതിര്‍ന്ന അംഗങ്ങളുടെ ധര്‍മ്മമാ ണെന്നും ക്ലാസില്‍ ചൂണ്ടിക്കാട്ടി.
ലോകത്തെ സ്വതന്ത്രമായും ആത്മ വിശ്വാസത്തോടെയും നേരിടാന്‍ സഹായിക്കുന്ന അടിസ്ഥാനപര മായ കാര്യങ്ങളെ കുറിച്ച് രക്ഷിതാ ക്കള്‍ക്ക് ക്ലാസില്‍ അവബോധം നല്‍കി.കുട്ടികള്‍ക്ക് സംഭവിക്കുന്ന തെറ്റുകള്‍ കണ്ടെത്തി അതവരെ സമഗ്രതയോടെ പറഞ്ഞ് മനസ്സി ലാക്കി നല്‍കാനുള്ള ക്ഷമതയും ശ ക്തിയും രക്ഷിതാക്കള്‍ കാണി ക്കണം.കുട്ടികളുടെ തെറ്റായ പ്രവര്‍ ത്തികള്‍ക്ക് ശിക്ഷകള്‍ നല്‍കാ ന്‍ തുനിയുന്നതിന് മുമ്പ് ശരിയായ രീതിയില്‍ കുട്ടിയുമായി ആശയ വിനിമയം നടത്തുകയും കാര്യ ങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള മുന്‍കൈ യെടുക്കകയും വേണമെന്നും ക്ലാസില്‍ ചൂണ്ടിക്കാട്ടി.
സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് കുട്ടികളുടെ അഭിരുചികളെ പരിപോ ഷിപ്പിച്ച് ഭാവി ജീവിതത്തില്‍ അവര്‍ക്ക് താല്‍പ്പര്യമുള്ള തൊ ഴില്‍ മേഖല കണ്ടെത്തി നാടിനും വീടിനും ഗുണകരമായ തലമുറയെ വാ ര്‍ത്തെടുക്കാന്‍ ആവശ്യമായ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ നടത്തു കയെന്ന ലക്ഷ്യത്തോടെയാണ് സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ കുട്ടിക്കൂട്ടം പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.ഏഴ് മുതല്‍ പത്ത് വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളെയാണ് പദ്ധതി യില്‍ ഉള്‍പ്പെടുത്തുക.പ്രത്യേക ക്യാമ്പുകളും പ്രവര്‍ത്തനരീതികളും ആവിഷ്‌കരിച്ച് വിദഗ്ദ്ധരുടെ കീഴിലാണ് പരിശീലനം സാധ്യമാക്കു കയെന്നും ഇതിന്റെ തുടക്കമെന്ന നിലയിലാണ് രക്ഷിതാക്കള്‍ക്കാ യി പാരന്റിംഗ് ക്ലാസ് സംഘടിപ്പിച്ചതെന്നും സേവ് മണ്ണാര്‍ക്കാട് ചെ യര്‍മാന്‍ ഫിറോസ് ബാബു അറിയിച്ചു.
സേവ് മണ്ണാര്‍ക്കാട് രക്ഷാധികാരി പഴേരി ഷരീഫ് ഹാജി ഉദ്ഘാടനം ചെയ്തു.ചെയര്‍മാന്‍ ഫിറോസ് ബാബു അധ്യക്ഷനായി.സിജി ട്രെയി നര്‍ ഹുസയിന്‍ മാസ്റ്റര്‍ ഓമശ്ശേരി ക്ലാസ് നയിച്ചു.ഭാരവാഹികളായ നഷീദ് പിലാക്കല്‍,അബ്ദുല്‍ ഹാദി അറയ്ക്കല്‍,അസ്ലം അച്ചു,സി.എം ഫിറോസ്,റിഫായി ജിഫ്രി,ഫക്രുദ്ദീന്‍,ഷഹീര്‍ മോന്‍,കുട്ടിക്കൂട്ടം പ്ര വര്‍ത്തകരായ ശിവപ്രകാശ് മാസ്റ്റര്‍,മുനീര്‍ മാസ്റ്റര്‍,സുനൈറ ടീച്ചര്‍, രമ ടീച്ചര്‍,ദീപിക,ഷഹീന,സുഹറ,ഷബിന എന്നിവര്‍ സംബന്ധിച്ചു.