മണ്ണാര്‍ക്കാട്:ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി അട്ടപ്പാടിയിലെ ആദി വാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ അടുത്ത ഘട്ട വിസ്താര ത്തിായി ഇനി ഈ മാസം 21ന് പരിഗണിക്കും.കേസ് പരിഗണിക്കുന്ന പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി ജഡ്ജി കെ.എസ് മധു സ്ഥലം മാറി പോകുന്ന സാഹചര്യത്തിലാണ് കേസ് പരിഗണിക്കു ന്നത് 21ലേക്ക് മാറ്റിയത്.പുതിയ ബെഞ്ച് വന്നതിന് ശേഷമാകും വിചാരണ നടപടികള്‍ തുടരുക.മധുവിന്റെ ഇന്‍ക്വസ്റ്റ് നടന്നതിന് സാക്ഷികളായവരുടെ വിസ്താരമാണ് ആദ്യഘട്ടത്തില്‍ നടക്കുന്നത്. കഴിഞ്ഞ മാസം 28നാണ് സാക്ഷി വിസ്താരം ആരംഭിച്ചത്.കേസ് പരി ഗണിച്ച ദിവസങ്ങളില്‍ ഒമ്പത് സാക്ഷികളും ഹാജരായെങ്കിലും ഒ ന്നാം സാക്ഷി വെള്ളങ്കിരിയെ മാത്രമാണ് വിസ്തരിച്ചത്.മറ്റ് എട്ടു പേ ര്‍ക്കും സമാനമായ കാര്യങ്ങളാണ് പറയാനുള്ളത് എന്നതിനാല്‍ ഇ വരെ വിസ്തരിച്ചില്ല.ഇതോടെ ഇന്‍ക്വസ്റ്റ് സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായ നിലയിലാണ്.ഹൈക്കോടതിയുടെ ഇടപെടലിനൊപ്പം സര്‍ക്കാര്‍ നിയമിച്ച പുതിയ പ്രൊസിക്യൂട്ടറുമെത്തിയതോടെയാണ് നാലു വര്‍ഷം മുമ്പ് നടന്ന മധു കൊലപാതക കേസില്‍ കോടതി നട പടികള്‍ വേഗത്തിലായത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!