ഫുഡ് ഫോട്ടോഗ്രാഫിയിൽ റോഷ്നി സുരേഷും ലേഖന മത്സരത്തിൽ റാണിയ ഫാത്തിമയും ജേതാക്കൾ
പാലക്കാട്: കുടുംബശ്രീയുടെ നേതൃത്വത്തിൽ ‘എന്റെ കേരളം’ പ്രദർശന വിപണനമേളയോടനുബന്ധിച്ച് നടത്തിയ രുചിക്കൂട്ട് തൽസമയ പാചക മത്സരത്തിൽ നെല്ലായ സി. ഡി. എസ്. അംഗം ഗീത ഒന്നാം സ്ഥാനം നേടി. പ്രദർശന വിപണന മേളയോടനുബന്ധി ച്ച് കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലയിലെ വനിതകൾക്കായി റെസിപ്പി മത്സരം നടത്തിയിരുന്നു. 34 എൻട്രികളാണ് ലഭിച്ചത്. ഇതി ൽ നിന്നും ആറ് പേരെ തൽസമയം ഇതേ റെസിപ്പികൾ തയ്യാറാക്കു വാൻ തെരഞ്ഞെടുക്കുകയായിരുന്നു. കുടുംബശ്രീ ഫുഡ്കോർ ട്ട്നോട് ചേർന്നു നടത്തിയ തൽസമയ പാചക മത്സരത്തിനു ഒന്നേ കാൽ മണിക്കൂറാണ് അനുവദിച്ചത്.
നേന്ത്രപ്പഴവും തേങ്ങാപ്പാലും ശർക്കരപാവും ചേർത്ത് ഗീത തയ്യാറാ ക്കിയ ബനാന ഹൽവയാണ് ഒന്നാം സ്ഥാനത്തിന് അർഹമാക്കിയത്. അട്ടപ്പാടിയുടെ ഗോത്ര രുചിയുടെ ഭാഗമായ കമ്പ് പായസം തയ്യാറാ ക്കിയ പുതൂർ സി. ഡി. എസ്. അംഗം രേസിയാണ് രണ്ടാം സ്ഥാനം നേടിയത്. ചക്കപ്പഴം വരട്ടിയതുപയോഗിച്ചു രുചിയൂറും ചക്കപൊതി തയ്യാറാക്കിയ പട്ടിത്തറ സി.ഡി.എസ്. അംഗം കെ. നിമിഷ മൂന്നാം സ്ഥാനത്തെത്തി. ഇടിച്ചക്ക മസാല, മാമ്പഴപായസം, ഉത്തരേന്ത്യൻ കടുമാങ്ങ അച്ചാർ എന്നിവയാണ് മറ്റു മത്സരാർത്ഥികൾ തയ്യാറാ ക്കിയത്.
ഫുഡ് ഫോട്ടോഗ്രാഫി മത്സരത്തിൽ ചിറ്റൂർ നവനീതം ഓക്സിലറി ഗ്രൂപ്പ് അംഗം റോഷ്നി സുരേഷ് ഒന്നാം സ്ഥാനവും തത്തമംഗലം ചെമ്പകം ഓക്സിലറി ഗ്രൂപ്പ് അംഗം മൃദുല വാസുദേവൻ രണ്ടാം സ്ഥാനവും കുമരനെല്ലൂർ ശബ്ദം ഓക്സിലറി ഗ്രൂപ്പ് അംഗം കെ. ബെയ്‌സി മൂന്നാം സ്ഥാനവും നേടി.
ലേഖന മത്സരത്തിൽ വടക്കഞ്ചേരി കിങ്ങിണി ബാലസഭാ അംഗ ങ്ങളായ റാണിയാ ഫാത്തിമ ഒന്നാം സ്ഥാനവും ആശിഷ് രണ്ടാം സ്ഥാനവും കോഴിപ്പാറ വടകരപ്പതി ജി.എച്ച്.എസ്.എസിലെ ജി തിനും വടക്കഞ്ചേരി കിങ്ങിണി ബാല സഭയിലെ എ.നെഹ്റിനും മൂന്നാം സ്ഥാനവും നേടി.
സ്റ്റാർട്ടപ്പ് ആശയ മത്സരത്തിൽ ശ്രീകൃഷ്ണപുരം ഗവ. എൻജിനീയറിങ് കോളേജ് വിദ്യാർത്ഥി കെ. രോഹിത് ജേതാവായി.
കുടുംബശ്രീ നടത്തിയ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം നാളെ (മെയ് നാലിന്) സമാപന സമ്മേളനത്തിൽ ഉദ്ഘാടകനായ സ്പീക്കർ എം. ബി. രാജേഷ് നിർവഹിക്കും.