എടത്തനാട്ടുകര: മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ‘എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ’ പ്രര്‍ത്തന ഫണ്ട് സമാഹരണ കാ മ്പയിന്റെ ഭാഗമായി വനിതാ ലീഗ് എടത്തനാട്ടുകര മേഖലാ കമ്മി റ്റിയുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി.രണ്ടു ദിവസങ്ങ ളിലായി നടന്ന ഗൃഹസന്ദര്‍ശന കാമ്പയിന്‍ വനിതാ ലീഗ് മുന്‍ ജില്ലാ പ്രസിഡന്റ് ഖദീജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് റഫീഖ പാറോക്കോട്ട്, മേഖലാ പ്രസിഡന്റ് മഠത്തൊടി റഹ്മത്ത്, ട്രഷറര്‍ ടി.പി സൈനബ, ഗ്രാമപഞ്ചായത്തംഗം പി.പി സജ്‌ന സത്താര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
