പാലക്കാട്: നെല്‍പ്പാടങ്ങളില്‍ മണ്ണൊരുക്കിവിത്ത് ഇറക്കുന്നത്മുതല് കൃഷിഭവന് സേവനങ്ങള്‍ പ്രയോജനപ്പെടുത്തിവിപണിയിലേക്ക് കാ ര്‍ഷിക ഉല്പന്നങ്ങള് എത്തിക്കുന്നതു വരെയുള്ള ഘട്ടങ്ങള്‍ തല്‍ സ മയം ഒരുക്കി പാലക്കാട് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണ ന മേളയിലെ മുഖ്യ ആകര്‍ഷണമാവുകയാണ് കൃഷിവകുപ്പിന്റെ സ്റ്റാള്‍.പാലക്കാടിന്റെ കാര്‍ഷിക സംസ്കാരവും കൃഷിരീതികളും സ്റ്റാളില്‍ പ്രതിഫലിപ്പിക്കുന്നുണ്ട്.നെല്‍പ്പാടവും ഫലവൃക്ഷങ്ങളുടെ തോട്ടവും കുളവും ഇവിടെയുണ്ട്.ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നെല്‍പ്പാടങ്ങളില്‍ കൃഷിയിറക്കുന്നത് എങ്ങനെയെ ന്നും തോട്ടങ്ങളില്‍ സൂക്ഷ്മ ജലസേചനം നടത്തുന്ന രീതികളും കാണാം.

‘ ഞങ്ങളും കൃഷിയിലേക്ക്’ എന്ന ആശയത്തില്‍ കൃഷി വകുപ്പിന്റെ 4000 സ്ക്വയര്‍ ഫീറ്റ് സ്റ്റാളാണ് പ്രദര്‍ശന വിപണന മേളയില്‍ സജ്ജ മാക്കിയത്. ഫ്രണ്ട് ഓഫീസ്, കൃഷി അസിസ്റ്റന്റ്, കൃഷി ഓഫീസര്‍ , എന്നിവരുടെ സേവനം ലഭ്യമാകുന്ന സ്മാര്‍ട്ട് കൃഷിഭവന് തല്‍സമയം പ്രവര്‍ത്തിക്കുന്നുണ്ട്.സ്മാര്‍ട്ട് കൃഷിഭവനില്‍ വിള ആരോഗ്യകേന്ദ്രം, അഗ്മാര്‍ക്ക്, മണ്ണുപരിശോധന മുതലായവയുടെ സേവനവും ലഭ്യ മാണ്. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ കാര്‍ഷിക പദ്ധതിക ളുടെ യും വിശദവിവരങ്ങള്‍ നല്‍കുന്നതിനായി കൃഷി ഉദ്യോഗസ്ഥരും സജീവമാണ്.കാര്ഷികോത്പ്പന്നങ്ങളായ നാളികേരക്കുലകള്‍, വിവിധയിനം വാഴക്കുലകള്‍, കരകൗശല വസ്തുക്കള്‍, പോസ്റ്ററുകള്‍, മാതൃകകള്‍, കാര്‍ഷിക യന്ത്രോപകരണങ്ങള്‍ എന്നിവയും പ്രദര് ശനത്തിന്റെ ഭാഗമായുണ്ട്.ബഡ്ഡിങ്, ഗ്രാഫ്റ്റിങ്, ലെയറിങ് മുതലായ രീതികളും ഗ്രോബാഗ് നിറയ്ക്കുന്നതും മാധ്യമം തയ്യാറാക്കുന്നതും കൂണ് ബെഡ് നിര്‍മാണവും സന്ദര്‍ശകര്‍ക്ക് തല്‍സമയം കാണാം.
പാലക്കാടിന്റെ മാമ്പഴപ്പെരുമമേളയില് 21 ഇനം മാങ്ങകള്‍ കാണാം
ജില്ലയിലെ പ്രധാന പഴവര്‍ഗ്ഗമായ മാങ്ങയുടെ വിവിധ ഇനങ്ങള്‍ മേള യില്‍ കാണാം. കേരളത്തിലെ മാംഗോ സിറ്റി എന്നറിയപ്പെടുന്ന മുത ലമടയിലെയും സമീപ പഞ്ചായത്തുകളായ കൊല്ലങ്കോട്, എലവ ഞ്ചേരി, പെരുമാട്ടി, പട്ടഞ്ചേരി എന്നിവിടങ്ങളിലെ കര്‍ഷകരുടെ തോട്ടങ്ങളില്‍ നിന്നും ശേഖരിച്ച ഇരുപതില്പരം ഇനങ്ങളാണ് പ്രദ ര്ശനത്തിനുള്ളത്. സിന്ദൂരം, ഹിമാപസന്ത്, തോത്തപുരി, ഗുദാതത്ത്, മൂവാണ്ടന്‍, നീലം, റുമാനിയ, നടശാല, മല്ലിക, കാലപ്പാടി, ബംഗനപ ള്ളി, അല്‍ഫോന്‍സാ തുടങ്ങിയ ഇനം മാങ്ങകള്‍ മേളയില്‍ ഇടം പിടി ച്ചിട്ടുണ്ട്.കൂടാതെ മാങ്ങ ഉപയോഗിച്ചുണ്ടാക്കുന്ന മൂല്യവര്‍ദ്ധിത ഉത്പ ന്നങ്ങളായ ജാം, സ്ക്വാഷ്, മിഠായികള്‍, അച്ചാറുകള്‍ എന്നിവയും മേളയിലുണ്ട്.അട്ടപ്പാടിയിലെ മില്ലറ്റ് പദ്ധതിയിലൂടെ കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന ചെറുധാന്യങ്ങള്‍ പരിചയപ്പെടാനും വാങ്ങാനും കഴിയും. ആലത്തൂര്‍ നിയോജക മണ്ഡലത്തില്‍ നിറ പദ്ധതിയുടെ നിര്‍വഹണ രീതികളും മേളയില്‍ പരിചയപ്പെടാം.

നാടന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളുമായി കരിമ്പ എക്കോ ഷോപ്പ്
ചക്കിലാട്ടിയ കല്ലടിക്കോടന്‍ നാടന്‍ വെളിച്ചെണ്ണ, കരിമ്പ തേന്‍ ഗ്രാമ ത്തിലെ തേന്‍, നാടന്‍ മുട്ട, പച്ചക്കറികള്‍, പൂച്ചട്ടികള്‍, വളങ്ങള്‍, വി ത്തുകള്‍, തൈകള്‍,അച്ചാറുകള്‍, സര്‍ബത്ത്, കൊണ്ടാട്ടങ്ങള്‍, വാഴ പ്പിണ്ടി, ഉണക്ക മഞ്ഞള്‍, കൊടംപുളി എന്നിവ വില്പനയ്ക്ക് ഒരുക്കി യിരിക്കുകയാണ് കരിമ്പ എക്കോ ഷോപ്പ്. വിത്തും ചകിരിച്ചോറും വളങ്ങളും ഉള്‍പ്പെടുന്ന 200 രൂപയുടെ നടീല്‍ കിറ്റുംകരിമ്പ് എക്കോ ഷോപ്പില്‍ ഉണ്ട്.

കാര്‍ഷിക ഉപകരണങ്ങള്‍,യന്ത്രങ്ങ ള്‍ പരിചയപ്പെടുത്തി അഗ്രോ എന്‍ജിനീയറിങ് വിഭാഗം
സ്പ്രിങ്ക്ളര്‍, കാട് വെട്ട് യന്ത്രം, കൊയ്ത്ത് യന്ത്രം, ട്രാക്ടര്‍ അടക്കമു ളള കാര്‍ഷിക ഉപകരണങ്ങളും യന്ത്രങ്ങളും പരിചയപ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയാണ് അഗ്രോ എന്‍ജിനീയറിങ് വിഭാഗം.പി. എം. കെ.എസ്. വൈ. പദ്ധതിയിലൂടെ 80 ശതമാനം സബ്സിഡിയില്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി രജിസ്റ്റര്‍ ചെ യ്യുന്ന വിധവും സ്റ്റാളില്‍ വിവരിക്കുന്നു.
