പാലക്കാട്: ‘എന്റെ കേരളം’ പാലക്കാടിന്റെ മഹാമേളയ്ക്ക് തു ടക്കമായി.രണ്ടാം പിണറായി വിജയൻ സർക്കാറിൻ്റെ ഒന്നാം വാ ർഷികവുമായി ബന്ധപ്പെട്ട് ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡി യത്തിൽ മെയ് 4 വരെ നടക്കുന്ന പ്രദർശന വിപണനമേളയ്ക്ക് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി തിരിതെളിച്ച് ഉദ്ഘാ ടനം നിർവഹിച്ചു. സംസ്ഥാനത്തെ കുടുംബങ്ങൾക്ക് പ്രയോജന പ്രദമാകുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതികളുടെ പ്രതിഫല നമാണ് ‘എന്റെ കേരളം’ പ്രദർശന വിപണന മേളയിൽ കാണാ നാകുന്നതെന്ന് മന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളിൽ ഉൾപ്പെടെ എല്ലാ മേഖലയിലും മാറ്റം കൊണ്ടുവരുന്ന സർക്കാരിന്റെ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് മേളയുടെ ലക്ഷ്യം. ഓരോ കുടുംബത്തിനും പ്രയോജനപ്രദമാകുന്ന പദ്ധതികളും സേവനങ്ങളും മേളയിൽ പരിചയപ്പെടുത്തുന്നു മെന്നും മന്ത്രി പറഞ്ഞു.

മുൻപ് തൃശൂർ മെഡിക്കൽ കോളേജിനെയും കോയമ്പത്തൂരിലെ ആശുപത്രികളെയും ആശ്രയിച്ചിരുന്ന ജില്ലയിലെ ആരോഗ്യമേഖല ഇപ്പോൾ മികച്ച നേട്ടം കൈവരിച്ചിരിക്കുകയാണ്. വൈദ്യുതിമേ ഖലയിൽ ലോഡ്ഷെഡ്ഡിങ് കേൾക്കാനില്ല. തൊഴിൽ മേഖലയിൽ കൂലി വർദ്ധനവ് സർക്കാർ കൊണ്ടുവന്ന നേട്ടമാണ്. കാർഷിക മേഖലയിൽ മൂല്യവർധിത ഉത്പ്പന്നങ്ങൾ ഉൽപാദിപ്പിക്കുന്നതിനായി കർഷകർക്ക് പ്രത്യേക പദ്ധതികൾ നടപ്പിലാക്കുന്നു. ഇത് കർഷക ന്റെ വരുമാനം വർധിപ്പിക്കുന്നു. ഇത്തരത്തിൽ സമസ്തമേഖലയിലും ജനങ്ങൾക്ക് പ്രയോജനപ്രദമായ പദ്ധതികളും സേവനങ്ങളുമാണ് സർക്കാർ നടപ്പിലാക്കുന്നതെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു.

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ത്തോ ടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടം, വ്യവസായം, കൃഷി, ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെ മെയ് നാല് വരെയാണ് ‘എന്റെ കേരളം’ എന്ന പേരില്‍ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പ്രദര്‍ശന-വിപണന മേള നടക്കുന്നത്.

കെ. ഡി. പ്രസേനൻ എം.എൽ.എ. അധ്യ ക്ഷനായി. എം.എല്‍.എ മാരായ കെ.ശാന്തകുമാരി, കെ. ബാബു, ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് കെ. ബിനു മോൾ, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ. കൃഷ്ണൻകുട്ടി, അഡ്വ.കുശല കുമാർ, കെ.ആര്‍. ഗോപിനാഥ്, കെ . എം ഉണ്ണികൃഷ്ണന്‍, ശിവ പ്രകാശ്, എ.ഡി.എം.കെ. മണികണ്ഠൻ, ജില്ലാ പോലീസ് മേധാവി ആർ.
വിശ്വനാഥ്, സബ് കളക്ടർ ഡി ധർമ്മലശ്രീ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ.കെ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!