അലനല്ലൂര്‍: കുമരംപുത്തൂര്‍ ഒലിപ്പുഴ സംസ്ഥാനപാതയില്‍ അല നല്ലൂര്‍ പാലക്കാഴിക്ക് സമീപം സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് പാത യോരത്തെ മരത്തിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു.രണ്ട് പേര്‍ക്ക് പരി ക്കേറ്റു.അലനല്ലൂര്‍ ആറാട്ടുതൊടി അബ്ദുല്‍ സലാമിന്റെ മകന്‍ റിഹാന്‍ (14) ആണ് മരിച്ചത്.പെരിന്തല്‍മണ്ണ നെച്ചിക്കോട്ടില്‍ ഷു ക്കൂറിന്റെ മകന്‍ അദിനാന്‍ (13),അലനല്ലൂര്‍ കൂരിക്കടം അന്‍വ ര്‍ഷാജിയുടെ മകന്‍ ഷാ ദില്‍ (15) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി 10.30 ഓടെയാ യിരുന്നു അപകടം.മേലാറ്റൂര്‍ ഭാഗത്ത് നിന്നും അലനല്ലൂരിലേക്ക് വരു ന്നതിനിടെയായിരുന്നു അപകടം. നിയന്ത്രണം തെറ്റിയ സ്‌കൂട്ടര്‍ മര ത്തിലിടിച്ച് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പരിക്കേറ്റവ രെ ഉടന്‍ നാട്ടുകാര്‍ ചേര്‍ന്ന് വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും റിഹാന്‍ മരണപ്പെടുകയായിരുന്നു.മറ്റ് രണ്ട് പേരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.