മലപ്പുറം:സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നാളെ (28-04-2022) അയല്‍കാര്‍ തമ്മിലുള്ള പോരാട്ടം. നാളെ 8.30 ന് മഞ്ചേരി പ യ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സെമിയില്‍ ആതിഥേയരാ യ കേരളം അയല്‍ സംസ്ഥാനമായ കര്‍ണാടകയെ നേരിടും. ഗ്രൂപ്പ് ഘട്ട ത്തില്‍ വെസ്റ്റ് ബംഗാളും പഞ്ചാബും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ മൂന്ന് ജയ വും ഒരു സമനിലയുമായി തോല്‍വി അറിയാതെ ഗ്രൂപ്പ് ചാമ്പ്യന്‍മാ രായി ആണ് കേരളം സെമിക്ക് യോഗ്യത നേടിയത്. ഗ്രൂപ്പ് മത്സരത്തി ല്‍ രാജസ്ഥാന്‍, വെസ്റ്റ് ബംഗാള്‍, പഞ്ചാബ് എന്നീ ടീമുകളെയാണ് കേരളം തോല്‍പ്പിച്ചത്. മേഘാലയയോട് സമനില വഴങ്ങി.

ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് ജയവും ഒരു സമനിലയും ഒരു തോല്‍വിയു മായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി ആണ് കര്‍ണാടക സെമിക്ക് യോഗ്യത നേടിയത്. പരിശീലകന്‍ അടക്കം അഞ്ച് മലയാളി താരങ്ങ ള്‍ കര്‍ണാടക ടീമിലുണ്ട് എന്നത് മറ്റൊരു പ്രത്യേകതയാണ്.മത്സര ത്തിന്റെ തയ്യാറെടുപ്പുകള്‍ വളരെ മികച്ച രീതിയില്‍ പോകുന്നു. ഇ ത് അയല്‍കാരും നാട്ടുകാരും തമ്മിലുള്ള പോരാട്ടം അല്ല. വിജയ ത്തിന് വേണ്ടിയാണ് കളിക്കുന്നതെന്ന്, അവസാന നിമിഷം വരെ പോരാടുമെന്ന് മലയാളിയായ കര്‍ണാടകന്‍ പരിശീലകന്‍ ബിബി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ടീമില്‍ ആര്‍ക്കും പരിക്കില്ല ടീം പൂര്‍ണഫിറ്റാണ്. കേരള ടീം മികച്ച രീതിയില്‍ കളിക്കുന്നുണ്ട്. അര്‍ ജുന്‍ ജയരാജും ക്യാപ്റ്റന്‍ ജിജോ ജോസഫും മികച്ച താരങ്ങളാണ്. കേരള പരിശീലകന്‍ ബിനോ ജോര്‍ജ്ജുമായി വളരെ അടുത്ത സൗ ഹൃദമാണ് ഉള്ളെതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മത്സരം കാണാന്‍ ഇത്രയും അധികം കാണികള്‍ വരുന്നതില്‍ സന്തോഷമുണ്ട് സ്വന്തം കൂട്ടുകാര്‍ക്കെതിരെ കളിക്കാനായതില്‍ ടീമിലെ മലയാളി താരങ്ങ ളും ആവേശത്തിലാണ്. കര്‍ണാടക ഫുട്‌ബോള്‍ അസോസിയേ ഷ ന്റെ ഭാഗത്തുനിന്ന് ടീമിന് വളരെ മികച്ച പിന്തുണയാണ് ലഭിക്കുന്ന തെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

എല്ലാ മത്സരങ്ങളും ഫൈനല്‍ പോലെയാണ് കാണുന്നത്. സ്വന്തം നാട്ടില്‍ സ്വന്തം ആരാധകര്‍ക്കുമുന്നില്‍ കളിക്കാന്‍ സാധിക്കുക എന്നത് തന്നെ വലിയ പ്ലസ് പോയിന്റാണ്. മികച്ച രീതിയില്‍ തന്നെ കളിക്കുക എന്നതാണ് ലക്ഷ്യം എന്ന് കേരളാ ടീം പരിശീലകന്‍ ബി നോ ജോര്‍ജ്ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ടീമില്‍ ആര്‍ക്കും പരിക്കില്ല. നാല് ദിവസം ലഭിച്ച റെസ്റ്റ് ഗുണമായി. ചെറിയ പരിക്ക് ഉണ്ടായിരുന്ന താരങ്ങള്‍പോലും പൂര്‍ണഫിറ്റായി. ഇത്രയും അധികം വരുന്ന ആരാധകര്‍ക്കുമുന്നില്‍ കളിക്കുന്നത് യുവ താരങ്ങളില്‍ ചെറിയ സമ്മര്‍ദ്ദം ഉണ്ടാക്കി. അത് സെമിയില്‍ മറികടക്കാന്‍ സാധി ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക മികച്ച ടീമാണ്. ഒരുമിച്ച് ഒരു ടീമില്‍ കളിക്കുന്ന നിരവ ധി താരങ്ങള്‍ കര്‍ണാടകന്‍ ടീമിലുണ്ട് അത് ടീമിന് ഗുണമാണ് എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.സെമിയില്‍ എത്തിയത് തന്നെ വലിയ കാര്യമാണ്. വെസ്റ്റ് ബംഗാള്‍ മികച്ച ടീമാണ് അതുകൊണ്ട് തന്നെ സെമിഫൈനല്‍ കടുപ്പമേറിയത് ആകും. മത്സരത്തില്‍ സമ്മര്‍ദം ഒഴിവാക്കണം. തുടക്കത്തില്‍ തന്നെ ഗോള്‍ നേടാനാകും ശ്രമിക്കുക എന്ന് മണിപ്പൂര്‍ പരിശീലകന്‍ ഗിഫ്റ്റ് റായ്ഖാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആദ്യ മിനുട്ടില്‍ ഗോള്‍വഴങ്ങിയാല്‍ മത്സരത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കില്ല അത് തന്നെയാണ് ടീമിന്റെ ഏറ്റവും വലിയ വീക്‌നെസ് എന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. കേരളത്തിലെ കാലാവസ്ഥ തുടക്കത്തില്‍ ടീമിന് ബുദ്ധിമുട്ടുണ്ടാ ക്കി. എന്നാല്‍ ഇപ്പോള്‍ ടീം അതുമായി പൊരുത്തപ്പെട്ടു. സെമി ഫൈനല്‍ രാത്രിയില്‍ ആയത് ടീമിന് ഗുണമാകും എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.മണിപ്പൂരിന്റെ മത്സരം കണ്ടു. അവര്‍മികച്ച ടീമാണ്. ഫൈനലിലേക്ക് എത്താനാണ് ടീം ശ്രമിക്കുക എന്ന് വെസ്റ്റ് ബംഗാള്‍ പരിശീലകന്‍ രഞ്ജന്‍ ഭട്ടാചാര്യ മാധ്യമങ്ങളോട് പറഞ്ഞു. നേര്‍ത്ത് ഈസ്റ്റ് നിലവില്‍ ഇന്ത്യയുടെ പവര്‍ഹൗസാണ്. അവിടെ മികച്ച താര ങ്ങളുണ്ട്. കേരളവും ബംഗാളും ഫൈനല്‍ വരാനാണ് ആഗ്രഹിക്കു ന്നത് എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!