മണ്ണാര്‍ക്കാട്: ഒരു മാസം മുമ്പ് വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ മ രിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം കാര്യക്ഷ മമാക്കണമെന്ന് രക്ഷിതാക്കളും,പഞ്ചായത്ത് അംഗവും വാര്‍ത്താ സ മ്മേളനത്തില്‍ ആവശ്യപ്പെട്ടു.കഴിഞ്ഞ മാസം 28 നാണ് കുമരം പു ത്തൂര്‍ പള്ളിക്കുന്ന് മുസ്ലിയാരകത്ത് അഹമ്മദ് ബാബുവിന്റെയും, ജന്‍സീറയുടെയും മകളായ റിന്‍ഷ ഷെറിനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.പത്താം ക്ളാസ് വിദ്യാര്‍ത്ഥിനിയാ യിരുന്നു.സംഭവത്തില്‍ മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തെ ങ്കി ലും അന്വേഷണം മന്ദഗതിയിലാണെന്നാണ് രക്ഷിതാക്കളുടെ ആ രോപണം.സമീപ വാസിയായ യുവാവുമായി അടുപ്പത്തിലായിരുന്നു റിന്‍ഷയുടെ വിവാഹം ഇരു വീട്ടുകാരും 18 വയസ്സ് പൂര്‍ത്തിയാകു മ്പോള്‍ നടത്താമെന്ന് ധാരണയുണ്ടായിരുന്നതായും എന്നാല്‍ പിന്നീട് കുട്ടിയെ യുവാവ് മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്നുള്ള പ്ര ശ്‌നങ്ങളാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്നുമാണ് ര ക്ഷിതാക്കള്‍ ആരോപിക്കുന്നത്.സംഭവത്തില്‍ പൊലീസിന്റെ ഭാഗ ത്തു നിന്നും കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്നും,ഇത് സംബന്ധിച്ച് വ്യക്തമായ പരാതി പാലക്കാട് പൊലീസ് സൂപ്രണ്ടിന് നല്‍കിയിട്ടുണ്ടെന്നും രക്ഷിതാക്കള്‍ പറഞ്ഞു.കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ കോപ്പി പോലും നല്‍കിയിട്ടില്ലെന്നും രക്ഷി താക്കള്‍ പറഞ്ഞു.പഞ്ചായത്ത് അംഗം റസീന വറോടനും വാര്‍ ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.