മണ്ണാര്‍ക്കാട്: കരാര്‍ പ്രകാരമുള്ള ജോലികള്‍ പൂര്‍ത്തിയാക്കിയിട്ടും പണം അനുവദിക്കുന്നില്ലെന്നാരോപിച്ച് കെഎസ്ഇബി കാര്യാല യത്തില്‍ കരാറുകാരന്റെ ആത്മഹത്യാശ്രമം.മണ്ണാര്‍ക്കാട് ഡിവി ഷന് ഓഫീസില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണി യോടെയായിരുന്നു നാടകീയ രംഗങ്ങള്‍.അഗളി പറപ്പള്ളി വീട്ടില്‍ സുരേഷ് ബാബു വാണ് കെഎസ്ഇബി ഓഫീസില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

എക്സിക്യുട്ടീവ് എഞ്ചിനീയറുടെ ഓഫീസിലെ കോണിയിലെ ഗ്രില്ലില്‍ കയര്‍ കെട്ടി തൂങ്ങാന്‍ സുരേഷ് ബാബു ശ്രമിച്ചെങ്കിലും ജീവനക്കാരെത്തി പിടിച്ചു മാറ്റുകയായിരു ന്നു. തുടര്‍ന്ന് പൊലീ സെത്തി സുരേഷിനെ കസ്റ്റഡിയിലെടുത്തു.

ഒന്നര വര്‍ഷത്തോളമായി ബില്ല് മാറി കിട്ടുന്നില്ലെന്ന് സുരേഷ് ബാ ബു ആരോപിക്കുന്നു.ഒരു കോടിയോളം രൂപ ലഭിക്കാനുണ്ട്.ഇത് കാരണം വലിയ സാമ്പത്തിക പ്രയാസമാണ് നേരിടുന്നതെന്നും സുരേഷ് ബാബു പറഞ്ഞു.എന്നാല്‍ ഒരു കോടി രൂപയുടെ കണക്ക് വ്യക്തമല്ലെന്നും സാധാരണഗതിയിലുള്ള താമസം മാത്രമാണ് ഇക്കാര്യത്തില്‍ സംഭവിച്ചിട്ടുള്ളതെന്നും കെഎസ്ഇബി എക്സി ക്യുട്ടീവ് എഞ്ചിനീയര്‍ മൂര്‍ത്തി അറിയിച്ചു.സുരേഷിന് പണം വേ ഗത്തില്‍ ലഭിക്കാന്‍ നടപടിയെടുക്കുമെന്നും അധികൃതര്‍ അറി യിച്ചു.
