കുമരംപുത്തൂര്‍: ഗ്രാമ പഞ്ചായത്തില്‍ തെളിനീരൊഴുകും നവകേ രളം പദ്ധതിയുടെ ഭാഗമായി ഉപസമിതി അംഗങ്ങള്‍ക്ക് പരിശീലനം നല്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി ഉദ്ഘാട നം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സ ണ് ഇന്ദിര മാടത്തുമ്പുള്ളി അധ്യക്ഷയായി.എല്‍.എസ്.ജി.ഡി അസി സ്റ്റന്റ് എന്‍ജിനീയര്‍ ജമീല, രാജന് ആമ്പാടത്ത്, തൊഴിലുറപ്പ് പദ്ധതി ഓവര്‍സിയര്‍ മുഹമ്മദലി ജൗഫര്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു. വൈ സ് പ്രസിഡന്റ് മേരി സന്തോഷ്,ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെ യര്‍മാന്‍ സഹദ് അറിയൂര്, പഞ്ചായത്ത് അംഗങ്ങളായ വിജയലക്ഷ്മി, റസീന വാറോടന്, രുഗ്മിണി, സിദ്ദീഖ് മല്ലിയില്‍, വിനീത, ഹരിദാസ്, കാദര്‍ കുത്തനിയില്‍,സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സുനിത, ക്ലബ് കോര്‍ഡിനേറ്റര്‍ മുജീബ് മല്ലിയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
