മണ്ണാര്‍ക്കാട്: മുടി സൗന്ദര്യത്തിന്റെ മാത്രമല്ല പരസ്പര നന്‍മയുടെ പ്ര തീകം കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് മണ്ണാര്‍ക്കാട് യൂ ണിവേഴ്‌സല്‍ പബ്ലിക് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ജസ്‌ലീന്‍.കാന്‍സര്‍ ചികിത്സക്കിടെ മുടി കൊഴിയുന്ന രോഗികള്‍ക്ക് വിഗ് നിര്‍മിക്കുന്നതിനായി പൊന്നുപോലെ നോക്കി വളര്‍ത്തിയ ത ന്റെ മുടി ദാനം ചെയ്താണ് ജസ്‌ലീന്‍ മാതൃകയയത്.
ചങ്ങലീരി പറമ്പുള്ളി ആനക്കപ്പള്ള ജംഷാദ് ബാബു-ഫാത്തിമ ദമ്പ തികളുടെ മകളാണ്.മറ്റാരുടെയും പ്രേരണ കൂടാതെയാണ് ഇവള്‍ കേശദാനം നടത്തിയത്.’കേശദാനം നടത്തുന്നത് ഉപ്പച്ചിക്ക് ഇഷ്ടമാ ണ്. അത് കൊണ്ട് എനിക്കും ഇഷ്ടമാണ്.തന്റെ മുടി ലഭിക്കുന്നത് കൊണ്ട് മറ്റൊരാള്‍ക്ക് സന്തോഷം ലഭിക്കുമെങ്കില്‍ അത് തന്നെയാ ണ് തന്റെയും വലിയ സന്തോഷമെന്ന്’ ജസ്‌ലീന്‍ പറഞ്ഞു.
കുഞ്ഞ് ജസ്‌ലീന്റെ വലിയ നന്‍മയെ യൂണിവേഴ്‌സല്‍ എഡ്യൂക്കേ ഷണല്‍ സ്ഥാപനങ്ങളുടെ വൈസ് ചെയര്‍മാനും സാമൂഹ്യ പ്രവര്‍ ത്തകനുമായ ഡോ.കെ.എ കമ്മാപ്പ അനുമോദിച്ചു.മനുഷ്യ സ്‌നേഹ ത്തിന്റെ അനുകരണീയമായ മാതൃകയാണ് ജസ്ലീന്റേതെന്നും കുട്ടി കളിലെ ഇത്തരം സഹജീവി സ്‌നേഹം പ്രോത്സാഹിപ്പിക്കപ്പെടേണ്ട താണെന്നും കമ്മാപ്പ കൂട്ടിച്ചേര്‍ത്തു.ഡയറക്ടര്‍മാരായ പി.അനിത, കെ.ബിന്ദു,പ്രധാന അധ്യാപകന്‍ കെ.കുഞ്ഞുണ്ണി മാസ്റ്റര്‍,സെക്രട്ടറി എം.മനോജ്,ജസ്ലീന്റെ മാതാപിതാക്കള്‍ എന്നിവര്‍ സംബന്ധിച്ചു.