തെങ്കര:വാര്‍ഡ് പരിധിയിലെ ജലസ്രോതസ്സുകളിലെക്ക് മലിന ജലം ഒഴുക്കി വിടുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി നടത്തിയ ശി ല്‍പ്പശാലയില്‍ തീരുമാനമായി.ഇതിന്റെ ഭാഗമായി വാര്‍ഡിലെ മു ഴുവന്‍ സ്ഥലങ്ങളിലും പരിശോധന നടത്തും. കുളങ്ങള്‍, കനാലു കള്‍,തോടുകള്‍,നീരുറവകള്‍ എന്നിവയിലെ ജലം ശുദ്ധമായി നില നിര്‍ത്താനും യോഗം തീരുമാനിച്ചു.വാര്‍ഡ് മെമ്പറും വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാനുമായ ഉനൈസ് നെച്ചിയോടന്‍ അധ്യ ക്ഷനായി.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗോപാലകൃഷ്ണന്‍ പദ്ധ തി വിശദീകരണം നടത്തി.വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധിക ളായ മനോജ് പുത്തന്‍വീട്ടില്‍, ആറ്റക്കര ഹരിദാസന്‍,അബ്ദുല്‍ നാ സര്‍ നേടിയോടത്ത്,കുമാരന്‍ നായര്‍,അംഗനവാടി ടീച്ചര്‍ റീന,ആശാ വര്‍ക്കര്‍മാരായ ശാന്തകുമാരി,സമിത,ശൈലജ സിഡിഎസ് ഹസീന, എഡിഎസ്,ആര്‍ആര്‍ടി,കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!