തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ ഉപഭോക്തൃ തർക്ക പ രാതികൾ ഓൺലൈനായി ഫയൽ ചെയ്യാം. ഉപഭോക്തൃ തർക്ക പരി ഹാര കമ്മിഷനിലേക്കുള്ള പരാതികൾ ഓൺലൈനായി ഫയൽ ചെ യ്യാനുള്ള ഇ-ഡാകിൽ (edaakhil) വെബ്‌സൈറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ സിവിൽ സപ്ലൈസ് ഉപഭോക്തൃകാര്യ മന്ത്രി ജി. ആർ. അനിൽ നിർവഹിച്ചു. പദ്ധതി സംസ്ഥാനത്തു നടപ്പാകുന്നതോ ടെ ഉപഭോക്താക്കൾക്കു പരാതികൾ e-daakhil.nic.in ലൂടെ ഓൺലൈ നായിത്തന്നെ ഫയൽ ചെയ്യാനും തീർപ്പാക്കലിന്റെ ഓരോ ഘട്ടങ്ങ ളിലേയും വിവരങ്ങൾ അറിയാനുമാകും. 

ഓൺലൈനിലൂടെ ലഭിക്കുന്ന പരാതികൾക്ക് ഉടനെ പരിശോധിച്ച് പരാതിക്കാരന് നമ്പർ നൽകുകയും ഓൺലൈനിലൂടെ പരാതി കേ ൾക്കുന്ന തീയതിയും സമയവും അറിയിക്കുകയും ചെയ്യും. പരാതി കളിൽ 21 ദിവസത്തിനകം തീരുമാനമറിയിക്കും. വാങ്ങുന്ന സാധ നത്തിനോ ലഭിച്ച സേവനത്തിനോ നൽകിയ തുക അഞ്ച് ലക്ഷം രൂപയിൽ കവിയാത്ത പരാതികൾക്ക് ഫീസ് ഈടാക്കില്ല.

ഇ-ഡാകിൽ സംവിധാനം സംസ്ഥാനത്തു ഫലപ്രദമായി നടപ്പാക്കു മെന്നും സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങൾക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താൻ കോമൺ സർവീസ് സെന്ററുമായി ഇതിനെ ബന്ധിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. ഇ-ഡാക്കിൽ സംവിധാനത്തി ൽ മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകൾ ഉൾപ്പെടുത്തണമെ ന്നു കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട മറ്റു പോരായ്മകളും കേന്ദ്രത്തിന്റെ ശ്രദ്ധയി ൽപ്പെടുത്തിയിട്ടുണ്ട്. 


സംസ്ഥാനത്തെ പൊതുവിതരണ സംവിധാനത്തിന്റെ പ്രവർത്തനം പൂർണമായി ഓൺലൈനാക്കിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. സർക്കാ ർ ഓഫിസുകളിൽ ഏറ്റവും കൂടുതൽ അപേക്ഷകളും പരാതികളും ലഭിക്കുന്ന വകുപ്പുകളിലൊന്നാണു ഭക്ഷ്യ- സിവിൽ സപ്ലൈസ് വകു പ്പ്. ഈ സർക്കാരിന്റെകാലത്ത് രണ്ടു ലക്ഷത്തിലധികം പുതിയ റേ ഷൻ കാർഡുകൾ നൽകാൻ കഴിഞ്ഞു. അനർഹർ കൈവശംവച്ചി രുന്ന 1.64 ലക്ഷത്തിലധികം മുൻഗണനാ കാർഡുകൾ തിരികെ ലഭി ച്ചു. റേഷൻ കാർഡിലെ തെറ്റുതിരുത്താൻ പതിനായിരക്ക ണക്കിന് അപേക്ഷകൾ ലഭിച്ചു. ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയ തുവഴി അതിവേഗത്തിൽ വകുപ്പിന്റെ സേവനങ്ങൾ ജനങ്ങൾക്കു നൽകാനാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!