മണ്ണാര്‍ക്കാട്: പ്രവാസി വനിതകള്‍ക്കായി സംസ്ഥാന വനിതാ വിക സന കോര്പ്പറേഷന്, നോര്‍ക്ക റൂട്ട്സ് എന്നിവയുടെ ആഭിമുഖ്യത്തി ല്‍ നടപ്പിലാക്കുന്ന സ്വയം തൊഴില്‍ വായ്പ പദ്ധതിയായ നോര്‍ക്ക വ നിതാ മിത്രയിലേക്ക് അപേക്ഷിക്കാം.വിദേശത്ത് രണ്ട് വര്‍ഷമെങ്കി ലും ജോലി നോക്കുകയോ താമസിക്കുകയോ ചെയ്ത ശേഷം മടങ്ങി യെത്തുന്ന വനിതകള്‍ക്ക് പ രമാവധി 30 ലക്ഷം രൂപ വരെയുളള സ്വയം തൊഴില്‍ വായ്പകളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. കൃത്യ മായി വായ്പ തിരിച്ചടവ് നടത്തുന്ന അപേക്ഷയ്ക്ക് പദ്ധതി ചെലവി ന്റെ 15 ശതമാനം തുല്യമായ തുക (പരമാവധി മൂന്ന് ലക്ഷം രൂപ വരെ) മൂലധന സബ്സിഡി നല്‍കും. വാ യ്പയുടെ അവസാന തവണ കളിലേക്കാണ് സബ്സിഡി തുക വരവ് വ യ്ക്കുക. വായ്പയുടെ കാലാ വധിക്കിടയില് തിരിച്ചടവ് മുടക്കം വരാ ത്ത വായ്പകാര്‍ക്ക് മാത്രമേ മൂലധന സബ്സിഡി അനുവദിച്ചു കിട്ടുക യുള്ളൂ. സബ്സിഡി തിട്ടപ്പെ ടുത്തുന്ന സമയത്ത് വായ്പയില്‍ തവണ മുടക്കം ഉണ്ടാകാന്‍ പാടുള ളതല്ല. മുടക്കമുണ്ടെങ്കില്‍ അവ തീര്‍ന്നാല്‍ മാത്രമേ മൂലധന സബ്സി ഡി അനുവദിക്കുകയുളളു. ക്യത്യമായി തിരിച്ചടവ് നടത്തുന്ന ശുണഭോക്താകള്‍ക്ക് ആദ്യത്തെ നാല് വര്‍ഷം വായ്പ തുകയില്‍ മൂന്ന് ശതമാനം പലിശ സബ്സിഡിയും അനുവദി ക്കും. 18 മുതല്‍ 55 വയസ് വരെ പ്രായമുളള വനിതകള്‍ക്ക് അപേക്ഷ നല്‍കാം. വാര്‍ഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപയുമാണ്. റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പോ ര്‍ട്ട് പകര്‍പ്പ്, പാസ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ അടങ്ങിയ പേജി ന്റെയും വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ പേജിന്റെയും വിസ, എക്സിററ് പേജുകളുടെയും പാസ്പോര്‍ട്ട് ഉപയോഗിച്ച് നടത്തിയ അവസാന യാത്രയുടെ വിവരങ്ങള്‍ അടങ്ങിയ പേജുകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ അപേക്ഷ യോടൊപ്പം സമര്‍പ്പിക്കണം. താത്പര്യമുളള വനിതകള്‍ക്ക് WWW.kswdc.org  നിന്ന് അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. ഫോണ്‍: 0491 2544090.
