തച്ചനാട്ടുകര: കേരളത്തില്‍ മദ്യപ്രളയം സൃഷ്ടിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എല്‍.എന്‍.എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് ലക്ഷം കത്തയക്കുന്ന കാമ്പയിനിന്റെ ഭാഗമായി എല്‍.എന്‍.എസ് തച്ചനാട്ടുകര പഞ്ചായ ത്ത് കമ്മിറ്റിയും കത്തുകളയച്ചു.നാട്ടുകല്‍ പോസ്റ്റ് ഓഫീസ് പരിസ രത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം.സലീം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.കെ.ടി.ജലീല്‍ മാസ്റ്റര്‍, കെ.പി.കുഞ്ഞുമുഹമ്മദ്, കരിമ്പനക്കല്‍ ഹംസ,കുഞ്ഞലവി മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധി ച്ചു.
