കോട്ടോപ്പാടം: ദേശീയപാതയില്‍ കൊടക്കാടില്‍ നിയന്ത്രണം വിട്ട കാര്‍ മതിലിടിച്ചു തകര്‍ത്തു.വെണ്ണക്കാട്ടില്‍ മുഹമ്മദാലി,മണ്ണില്‍ നാസര്‍ എന്നിവരുടെ വീടിന്റെ മതിലുകളില്‍ ഇടിച്ച കാര്‍ മലക്കം മറിയുകയായിരുന്നു.കാറിലുണ്ടായിരുന്ന രണ്ട് പേര് അത്ഭുതകര മായി രക്ഷപ്പെട്ടു.വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം.മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍.ഇടിയുടെ ആഘാതത്തില്‍ കാര്‍ തക ര്‍ന്നു.
