തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതല്‍ ഉപഭോക്തൃ തര്‍ക്ക പ രാതികള്‍ ഓണ്‍ലൈനായി ഫയല്‍ ചെയ്യാം.ദേശീയതലത്തില്‍ രൂപീ കരിച്ച edaakhil വെബ്സൈറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം 22ന് രാവിലെ 10.30ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് ഉപഭോക്തൃകാര്യ മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കും. സംസ്ഥാന ഉപഭോക്തൃതര്‍ക്ക പ രിഹാര കമ്മീഷനില്‍ നടക്കുന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റ ണി രാജു അധ്യക്ഷത വഹിക്കും.ഓണ്‍ലൈനിലൂടെ ലഭിക്കുന്ന പരാതികള്‍ക്ക് ഉടനെ പരിശോധിച്ച് പരാതിക്കാരന് നമ്പര്‍ നല്‍ കുകയും ഓണ്‍ലൈനിലൂടെ പരാതി കേള്‍ക്കുന്ന തീയതിയും സമയവും അറിയിക്കുകയും ചെയ്യും. പരാതികളില്‍ 21 ദിവസ ത്തിനകം തീരുമാനമറിയിക്കും. വാങ്ങുന്ന സാധനത്തിനോ ലഭിച്ച സേവനത്തിനോ നല്‍കിയ തുക അഞ്ച് ലക്ഷം രൂപയില്‍ കവി യാത്ത പരാതികള്‍ക്ക് ഫീസ് ഈടാക്കില്ല.