തിരുവനന്തപുരം: പതിനെട്ടാം നൂറ്റാണ്ടിലെ കേരള ചരിത്രം കൂടുത ല്‍ വ്യക്തമാക്കാന്‍ സഹായിക്കുന്ന കോസ്മോസ് മലബാറിക്കസ് പ ദ്ധതിക്ക് തുടക്കമാവുന്നു. കേരളവും നെതര്‍ലന്‍ഡ്സും സംയുക്തമാ യാണ് പദ്ധതി നടപ്പാക്കുന്നത്.17, 18 നൂറ്റാണ്ടുകളിലെ ഡച്ച് ഭാഷയില്‍ രേഖപ്പെടുത്തിയ കേരളത്തിന്റെ ചരിത്രമാണ് ഇതിലൂടെ വെളിപ്പെ ടുക.പദ്ധതിയുടെ ഭാഗമായി എറണാകുളം ആര്‍കൈവ്സിലുള്ള രേഖകളും പരിശോധിക്കും.കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക, സാംസ്‌കാരിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന താവും പദ്ധതി. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചും നെതര്‍ലന്‍ഡ് നാഷ ണല്‍ ആര്‍ക്കൈവ്സും ലെയ്ഡന്‍ സര്‍വകലാശാലയും സംയുക്തമാ യാണ് പദ്ധതി നടപ്പാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റേ യും ഇന്ത്യയിലെ നെതര്‍ലന്‍ഡ്സ് അംബാസഡര്‍ മാര്‍ട്ടന്‍ വാന്‍ ഡെന്‍ ബെര്‍ഗിന്റേയും സാന്നിധ്യത്തില്‍ ഇതുസംബന്ധിച്ച ധാരാണാപത്രം 21ന് ഒപ്പുവയ്ക്കും.
പുരാതന ഡച്ച് ഭാഷയിലെ കൈയെഴുത്തു പ്രതികള്‍ ഇപ്പോള്‍ ചരി ത്രകാരന്‍മാരും ഗവേഷകരും അധികം പഠനങ്ങള്‍ക്ക് വിധേയമാ ക്കിയിട്ടില്ല. നെതര്‍ലന്‍ഡിന്റെ സഹായം ലഭിക്കുന്നതോടെ ഇവ കൂടുതല്‍ പഠിക്കാനും പുതിയ ചരിത്ര വിവരം ലഭ്യമാക്കാനും സാ ധിക്കും.2017 മേയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഡ ച്ച് സന്ദര്‍ശന വേളയില്‍ നെതര്‍ലന്‍ഡ്സ് നാഷണല്‍ ആര്‍ക്കൈവ്സി ല്‍ സൂക്ഷിച്ചിട്ടുള്ള കേരളത്തിന്റെ ഡച്ച് ഭൂപടങ്ങളും മറ്റു രേഖകളും കണ്ടിരുന്നു. 2019 ഒക്ടോബറില്‍ നെതര്‍ലന്‍ഡ്സ് രാജാവും രാജ്ഞി യും കേരളം സന്ദര്‍ശിക്കുകയുമുണ്ടായി. പുരാരേഖകള്‍ ഡിജിറ്റൈ സ് ചെയ്തു സൂക്ഷിക്കുന്നത് സംബന്ധിച്ച് അന്ന് ധാരണയായിരുന്നു. തുടര്‍ന്നാണ് കോസ്മോസ് മലബാറിക്കസ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്.
ഇതോടൊപ്പം കേരളത്തില്‍ രണ്ട് പെയിന്റ് അക്കാഡമി സ്ഥാപിക്കു ന്നതിനുള്ള ധാരണാപത്രവും ഒപ്പുവയ്ക്കും. അസാപ് (അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം), കൊല്ലം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷന്‍, ക്രെഡായ് കേരള, നെതര്‍ലന്‍ഡ്സിലെ പ്രമുഖ പെയിന്റ് ആന്റ് കെമിക്കല്‍ കമ്പനിയു ടെ ഇന്ത്യന്‍ സബ്സിഡിയറിയായ അക്സോ നോബല്‍ ഇന്ത്യ ലിമിറ്റഡ് എന്നിവരാണ് ധാരാണാപത്രം ഒപ്പുവയ്ക്കുക. കൊല്ലം ഐ. ഐ. ഐ. സി കാമ്പസിലെ പെയിന്റ് അക്കാഡമിയില്‍ കെട്ടിട പെയി ന്റിംഗിലും മലപ്പുറം തവനൂരിലെ അസാപ് സ്‌കില്‍ പാര്‍ക്കിലെ അക്കാഡമിയില്‍ വാഹന പെയിന്റിംഗിലും പരിശീലനം നല്‍കും. 380 പേര്‍ക്ക് പരിശീലനം നല്‍കാനാണ് ലക്ഷ്യമിടുന്നത്. സ്ത്രീകള്‍, ഭിന്നശേഷിക്കാന്‍ എന്നിവരെയും പരിശീലന പരിപാടിയില്‍ ഉള്‍ പ്പെടുത്താനാണ് ആലോചന.