മണ്ണാര്‍ക്കാട്: നഗരസഭയില്‍ കെട്ടികിടക്കുന്ന ഫയലുകള്‍ തീര്‍പ്പാ ക്കുന്നതിനായി മെഗാ ഫയല്‍ അദാലത്ത് സംഘടിപ്പിക്കുന്നതായി ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അറിയിച്ചു.ഇതിനായി നാളെ മു തല്‍ മെയ് പത്ത് വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. മുന്‍കാലങ്ങളി ല്‍ നഗരസഭയില്‍ സമര്‍പ്പിച്ചിട്ടുള്ളതും നാളിതുവരെ തീര്‍പ്പാക്കാത്ത തുമായി ഫയലുകള്‍ സംബന്ധിച്ച് പരാതിയുള്ളവര്‍ നേരത്തെ നല്‍ കിയ അപേക്ഷയുടെ കൈപ്പറ്റ് രശീത് സഹിതമാണ് അദാലത്തിലേ ക്ക് അപേക്ഷ നല്‍കേണ്ടത്.പുതിയ ഫ്രണ്ട് ഓഫീസിലേക്ക് മാറുന്ന തിന്റെ ഭാഗമായി കൂടിയാണ് അദാലത്ത്.
സി മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലുള്ള ഭരണസമതി 2020 ഡിസംബര്‍ 28ന് ്അധിരകാരമേറ്റ അന്ന് നഗരസഭാ പ്രദേശത്തെ പൊതുജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമായിരുന്നു കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുമെന്നത്.2021 ജനുവരി 14ന് ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കാണാതായ ഫയലുകള്‍ 20 ദിവസത്തി നകം കണ്ടെത്താന്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തി രുന്നു.പല ഫയലുകളും കാണാതായെന്ന പരാതിയുയര്‍ന്നതിനെ തുടര്‍ന്നാണ് കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചത്. എന്നാല്‍ തുടര്‍ നടപടികളൊന്നുമുണ്ടായില്ല.ഇത് പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.കോവിഡ് മഹാമാരിയും,ഉദ്യോഗസ്ഥരുടെ കുറ വുമാണ് ഫയല്‍ തീര്‍പ്പാക്കുന്നത് വൈകാനിടയാക്കിയതെന്ന് ചെയ ര്‍ മാന്‍ പറയുന്നു.നിലവില്‍ പ്രശ്‌നങ്ങളെല്ലാം ഒരു വിധം പരിഹരിക്ക പ്പെട്ട സാഹചര്യത്തിലാണ് ഫയല്‍ അദാലത്ത് നടത്താന്‍ തീരുമാ നിച്ചിരിക്കുന്നതെന്നും ചെയര്‍മാന്‍ അറിയിച്ചു.വൈസ് ചെയര്‍പേ ഴ്‌സണ്‍ പ്രസീത ടീച്ചര്‍,സെക്രട്ടറി ഇന്‍ചാര്‍ജ്ജ് വിനയന്‍ എന്നിവരും പങ്കെടുത്തു.