മണ്ണാര്‍ക്കാട്: പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിന് ആവിഷ്‌കരി ച്ച പദ്ധതിയായ ഹെല്‍ത്തി കേരളയുടെ ഭാഗമായി ആരോഗ്യ വിഭാ ഗം മണ്ണാര്‍ക്കാട് മേഖലയിലും ശുചിത്വ പരിശോധന കര്‍ശനമാക്കി. ഇതിന്റെ ഭാഗമായി അലനല്ലൂര്‍, കോട്ടോപ്പാടം,തച്ചനാട്ടുകര, കാരാ കുര്‍ശ്ശി,കുമരംപുത്തൂര്‍,തെങ്കര,കാഞ്ഞിരപ്പുഴ,തച്ചമ്പാറ പഞ്ചായ ത്തു പ്രദേശങ്ങളിലെ 149 സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പ് പരി ശോധന നടത്തി.
33 ഹോട്ടലുകള്‍,26 കൂള്‍ബാറുകള്‍,50 ബേക്കറി,മൂന്ന് ഇറച്ചിക്കട, മൂ ന്ന് കാറ്ററിങ് കേന്ദ്രങ്ങള്‍,സോഡ യൂണിറ്റ് എന്നിവടങ്ങളിലാണ് പരി ശോധന നടത്തിയത്.ഇതില്‍ പകര്‍ച്ചാവ്യാധികള്‍ പടരുന്ന സാഹച ര്യം സൃഷ്ടിച്ചതിന് പൊതുജനാരോഗ്യ നിയമപ്രകാരം ഏഴു കടകള്‍ ക്ക് നോട്ടീസ് നല്‍കി.കോപ്ട നിയമം ലംഘിച്ചതിന് 32 കടകള്‍ക്ക് നോട്ടീസ് നല്‍കി.200 രൂപ വീതം മൊത്തം 6,400 രൂപ പിഴയിനത്തി ല്‍ ഈടാക്കി.പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ച തായും അലനല്ലൂര്‍ ഹെല്‍ത്ത് ബ്ലോക്ക് സൂപ്പര്‍വൈസര്‍ എം.നാരായ ണന്‍ അറിയിച്ചു.ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന 24 കടകള്‍ ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാ ര്‍ക്ക് ശുപാര്‍ശ ചെയ്യാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ എം.നാരായണന്‍,ഹെല്‍ത്ത് ഇന്‍സ്‌പെ ക്ടര്‍മാരായ ടോംസ് വര്‍ഗീസ്, രവിചന്ദ്രന്‍, രാധാകൃഷ്ണന്‍,ബര്‍ലിറ്റ്, ഷംസുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ 17 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരടങ്ങുന്ന എട്ട് സംഘങ്ങളായാണ് പരിശോധന നടത്തിയത്.മഴക്കാലത്ത് പകര്‍ച്ചാ വ്യാധികള്‍ പടരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. കഴി ഞ്ഞ ദിവസം തോട്ടങ്ങളില്‍ പരിശോധന നടത്തിയിരുന്നു.ശുചിത്വ പരിശോധന നാളെയും തുടരുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.