അഗളി: രണ്ടു ദിവസങ്ങളിലായി അട്ടപ്പാടിയില്‍ എക്‌സൈസ് ന ടത്തിയ പരിശോധനയില്‍ 30 ലിറ്റര്‍ വാറ്റു ചാരായം പിടികൂടി.സ്ത്രീ ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റില്‍.കള്ളമല നമ്മനാരി വീട്ടില്‍ ബിജു കുര്യാക്കോസ് (42),ചിണ്ടക്കി ഊരിലെ അനീഷ് (30),പുതൂര്‍ മേലെ ചൂട്ടറ ഊരിലെ പാപ്പാള്‍ എന്നിവരാണ് അറസ്റ്റിലായത്.പാലക്കാട് അസി.എക്‌സൈസ് കമ്മീഷണര്‍ എം രാകേഷിന്റെ നേതൃത്വത്തി ലായിരുന്നു പരിശോധന.
ഏപ്രില്‍ 18ന് രാത്രി 11 മണിക്ക് കക്കുപ്പടിയില്‍ ഭവാനി പുഴയുടെ തീരത്ത് നടത്തിയ പരിശോധനയിലാണ് വ്യാജമദ്യ നിര്‍മാണ കേ ന്ദ്രം കണ്ടെത്തിയും ചാരായം വാറ്റികൊണ്ടിരിക്കുകയായിരുന്ന ബിജു,അനീഷ് എന്നിവര്‍ പിടിയിലായതും.ഇവിടെ നിന്നും 10 ലിറ്റര്‍ വാറ്റു ചാരായം എക്‌സൈസ് സംഘം പിടികൂടി.വാറ്റുപകരണങ്ങളും കണ്ടെടുത്തു.
19ന് രാവിലെ ഒമ്പതേ കാലോടെ പാപ്പാളിന്റെ താത്കാലിക ഷെ ഡ്ഡില്‍ നിന്നാണ് രണ്ട് പ്ലാസ്റ്റിക് കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 20 ലിറ്റര്‍ ചാരായം പിടികൂടിയത്.കേസ് തുടര്‍ നടപടികള്‍ക്കായി അഗളി എക്‌സൈസ് റേഞ്ച് ഓഫീസിന് കൈമാറി.
പാലക്കാട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആ്ന്‍ഡ് ആന്റീ നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ ആര്‍. എസ്.സുരേഷ്,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.ജ്ഞാ നകുമാര്‍,ബി.സുനില്‍,വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ വി.കെ.ലിസി,അഗളി റേഞ്ച് സിവില്‍ എക്‌സൈസ് ഓഫീസര്‍ ആര്‍.പ്രദീപ്,ഡ്രൈവര്‍ കണ്ണദാസന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.