മണ്ണാര്‍ക്കാട്: ഇന്ത്യന്‍ നേവിയെ അടുത്തറിയാനും വിവിധ പരിശീ ലന പരിപാടികള്‍ നേരിട്ട് പങ്കെടുക്കാനുമായി കൊച്ചി നേവല്‍ ബേ സില്‍ ഒരുക്കിയ ഡേ അറ്റ് സീ പരിപാടി നേവല്‍ എന്‍സിസി കേഡ റ്റുകള്‍ക്ക് പുതിയ അനുഭവമായി.കേരളത്തിലെ അഞ്ച് എന്‍.സി.സി നേവല്‍ യൂണിറ്റിലെ തെരഞ്ഞെടുക്കപ്പെട്ട കേഡറ്റുകളാണ് പങ്കെടു ത്തത്.
ഹെലികോപ്റ്റര്‍ റെസ്‌ക്യൂ ഓപ്പറേഷന്‍, ഷിപ്പ് ലാന്‍ഡിങ്,എയര്‍ ലി ഫ്റ്റിംഗ്, ഷൂട്ടിങ്, റെസ്‌ക്യൂ ആന്‍ഡ് സെക്യൂരിറ്റി ഓപ്പറേഷന്‍സ് തു ടങ്ങിയവ പരിചയപ്പെടുത്തി.ഏപ്രില്‍ 16 മുതല്‍ 18 വരെയായിരുന്നു പരിപാടി.ഐ.എന്‍.എസ് നഗര്‍,ഐ.എന്‍.എസ് എന്നീ കപ്പലുകളിലാ ണ് ആഴക്കടലിലേക്ക് പുറപ്പെട്ടതും വിവിധ രീതിയിലുള്ള പരിശീല ന പരിപാടികള്‍ സംഘടിപ്പിച്ചതും.
മണ്ണാര്‍ക്കാട് എം. ഇ.എസ് കല്ലടി കോളേജില്‍നിന്ന് സെവന്‍ കെ നേ വല്‍ യൂണിറ്റിന് കീഴിലെ എന്‍.സി.സി കേഡറ്റു കളായ ഹരികൃ ഷ്ണന്‍, ഹര്‍ഷാദ്, യാക്കൂബ്, അനുപമ, ബാബുരാജ് എന്നിവര്‍ പങ്കെടുത്തു. യൂണിറ്റ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ആയ സബ് ലെഫ്റ്റനന്റ്റ് ഡാ. ടി.കെ ജലീല്‍,പി.ഐ സ്റ്റാഫ് വരുണ്‍ കുമാറും സംഘത്തിലുണ്ടായിരുന്നു.