പാലക്കാട് : ജില്ലയിലെ ക്രമസമാധാന നില നിര്‍ത്താന്‍ ശക്തമായ ന ടപടി കൈക്കൊള്ളുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാ ഥന്‍ അറിയിച്ചു. കുറ്റകൃത്യത്തില്‍ ഭാഗമായവരുടെയും ഗൂഢാലോച ന നടത്തിയവര്‍ക്കും എതിരെ ശക്തമായ അന്വേഷണം ഉണ്ടാവും. ക്രൈംബ്രാഞ്ച്, നര്‍ക്കോട്ടിക് ഡി.വൈ.എസ്.പിമാരുടെ നേതൃത്വ ത്തില്‍ പരിശോധന നടത്തുന്നുണ്ട്. പോലീസിന്റെ ഭാഗത്ത് നിന്നും പട്രോളിങ് വാഹന പരിശോധന നടപ്പാക്കുന്നുണ്ട്. ജില്ലയില്‍ 120 ഓളം പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു. കൊലപാതകം സാമുദായികമല്ലെന്നും ജില്ല യില്‍ നടന്ന സംഭവം പോലീസ് ജാഗ്രതയോടെയാണ് നേരിടുന്ന തെന്നും രണ്ട് കേസുകള്‍ സംബന്ധിച്ച കൃത്യമായ രീതിയിലാണ് അന്വേഷണം മുന്നോട്ടു പോകുന്നതെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
അക്രമ സംഭവങ്ങളില്‍ മുഖം നോക്കാതെയുള്ള നടപടികള്‍ സ്വീക രിക്കണമെന്നും കേന്ദ്രങ്ങള്‍ മനസ്സിലാക്കി കര്‍ശന നടപടി എടുക്ക ണമെന്നും സര്‍വ കക്ഷിയോഗത്തില്‍ എം.പി വി.കെ ശ്രീകണ്ഠന്‍ അഭിപ്രായപ്പെട്ടു. നവ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നട ത്തുന്നത് കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ടെന്ന് ഷാഫി പറമ്പില്‍ എം.എല്‍. എ സര്‍വ്വ കക്ഷിയോഗത്തില്‍ അഭിപ്രായപ്പെട്ടു. കൊല്ലാ നും കൊല്ലിക്കാനുമുള്ള കേന്ദ്രങ്ങള്‍ മനസ്സിലാക്കി അത് തടയേണ്ട തുണ്ടെന്ന് കെ ബാബു എം.എല്‍.എ പറഞ്ഞു. ഇത്തരം അനിഷ്ട സം ഭവങ്ങള്‍ എങ്ങനെ തടയണമെന്നും ഇത് തടയേണ്ടതുണ്ടെന്നും സി. പി.എം. ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു പറഞ്ഞു. സമാധാ നം പുനസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളോട് അനുഭാവപൂര്‍വ്വമായ നയം സ്വീകരിക്കുമെന്ന് എസ്.ഡി.പി.ഐ പ്രതിനിധി അറിയിച്ചു. രാഷ്ട്രീയപാര്‍ട്ടികള്‍ ഉത്തരവാദിത്വബോധത്തോടെ പ്രവര്‍ത്തിക്ക ണമെന്നും രാഷ്ട്രീയപാര്‍ട്ടികള്‍ കൊലപാതക രാഷ്ട്രീയം പ്രോത്സാ ഹിപ്പിക്കില്ലെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സര്‍വ്വ കക്ഷി യോഗത്തില്‍ അഭിപ്രായപ്പെട്ടു.