പാലക്കാട്: ജില്ലയിലുണ്ടായ സംഘര്‍ഷം സാമുദായികമല്ലെന്നും സം ഘടനാ തലത്തിലുള്ളതാണെന്നും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാ ളില്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന സര്‍വ കക്ഷി യോഗം വിലയിരുത്തി. ഇത്തരത്തില്‍ അക്രമം ഉണ്ടാക്കുന്ന വരെ ഒറ്റപ്പെടുത്താനും യോഗത്തില്‍ കക്ഷി – രാഷ്ട്രീയ ഭേദമന്യേ തീരുമാനമായി. ജില്ലയില്‍ നടന്ന രണ്ട് കൊലപാതകത്തിന്റെ പശ്ചാ ത്തലത്തില്‍ ജില്ലാ ഭരണകൂടം -പോലീസ് -വിവിധ രാഷ്ട്രീയ പാര്‍ട്ടി കളുടെ നേതൃത്വത്തില്‍ ക്രമസമാധാന ശ്രമം തുടരുമെന്നും വൈദ്യു തി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറ ന്‍സ് ഹാളില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയാ യിരുന്നു മന്ത്രി.
ജനപ്രതിനിധികള്‍ പ്രാദേശിക തലത്തിലുള്ള വിവരങ്ങള്‍ പോലീ സിന് കൈമാറാന്‍ സന്നദ്ധരാവണം.പോലീസ് കൃത്യമായ ധാരണ യോടെയാണ് കേസ് കൈകാര്യം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. അതേ സമയം ബിജെപി യോഗത്തില്‍ നിന്നും ബിജെപി നേതാക്കള്‍ ഇറങ്ങിപ്പോയി.ജില്ലാ ഭരണകൂടത്തിന്റെ സമാധാന ശ്രമങ്ങള്‍ പ്രഹ സനമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകു മാര്‍ പറഞ്ഞു.ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടപ്പോള്‍ ആരും യോ ഗം വിളിച്ചില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.ഇറങ്ങിപ്പോകാന്‍ തീരുമാ നിച്ച് യോഗത്തിനെത്തിയാല്‍ പിന്നെ ഒന്നും ചെയ്യാനാകില്ലെന്ന് മ ന്ത്രി കൃഷ്ണന്‍കുട്ടി പ്രതികരിച്ചു.ബിജെപിക്ക് പരാതിയുണ്ടെങ്കില്‍ കേള്‍ക്കുമെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ എം.പിമാരായ വി.കെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, എം. എല്‍.എമാരായ ഷാഫി പറമ്പില്‍, കെ ബാബു, പി.പി സുമോദ്, കെ .പ്രേംകുമാര്‍, കെ.ശാന്തകുമാരി പി.,മമ്മിക്കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ്, സബ് കലക്ടര്‍ ഡി ധര്‍മ്മലശ്രീ, എ.ഡി.എം കെ .മണികണ്ഠന്‍, ഡെപ്യൂട്ടി കലക്ടര്‍ എല്‍.എ എന്‍.കെ കൃപ, സി.പി.എം പ്രതിനിധി എൻ.എൻ കൃഷ്ണദാസ്, മുസ്ലിംലീഗ്, കേരള കോൺഗ്രസ്സ് (എം), കോൺഗ്ഗ്രസ് (എസ്) വെൽഫെയർ പാർട്ടി, ആർ.എസ്.പി, സി.എം.പി, ബി.ഡി.ജെ.എസ് തുടങ്ങിയ രാ ഷ്ട്രീയ പാർട്ടി പ്രതിനിധികൾ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.