മണ്ണാര്‍ക്കാട്: വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങള്‍ സമൂ ഹത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് കേരള ജ്യോതി, കേരള പ്രഭാ, കേരള ശ്രീ എന്നീ കേരള പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യാം. കല, സാമൂഹ്യ സേവനം, പൊതുകാര്യം, സയന്‍സ് – എന്‍ ഞ്ചിനീയറിംഗ്, വ്യവസായ-വാണിജ്യം, സാഹിത്യം, വിദ്യാഭ്യാസം, ആരോഗ്യം സിവില്‍ സര്‍വ്വീസ്, കായികം, മറ്റ് മേഖലകള്‍ എന്നിങ്ങ നെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവരെയാണ് കേരള പുരസ്‌കാരങ്ങള്‍ക്കായി പരിഗണിക്കുന്നത്. അവരവരുടെ മേഖലകളില്‍ ആജീവനാന്ത സംഭാവനകള്‍ കണക്കിലെടുത്താക ണം പുരസ്‌കാരത്തിനുള്ള നാമനിര്‍ദ്ദേശം സമര്‍പ്പിക്കേണ്ടത്. ഒരു വ്യക്തിയെ ശിപാര്‍ശ ചെയ്യുമ്പോള്‍ ആ വ്യക്തിയെ സംബന്ധിച്ച് ആവശ്യമായ എല്ലാവിശദാംശങ്ങളും ശരിയായി രേഖപ്പെടുത്തണം. പുരസ്‌കാരങ്ങള്‍ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ www.keralapuraskaram.kerala.gov.in ല്‍ ലഭിക്കും. നാമനിര്‍ദേശങ്ങള്‍ ഓണ്‍ലൈനായി ജൂണ്‍ 30 വരെ സ്വീകരിക്കും. ഫോണ്‍: 0471 2518531, 0471 2518223
നാമനിര്‍ദ്ദേശം നടത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍
കേരള പുരസ്‌കാരങ്ങള്‍ക്കായി വ്യക്തികള്‍ക്ക് നേരിട്ട് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയില്ല. മറ്റുള്ളവരെ നാമനിര്‍ദ്ദേശം ചെയ്യാം.
നാമനിര്‍ദ്ദേശം ചെയ്യുന്നയാള്‍/സംഘടന കേരള പുരസ്‌കാരങ്ങളുടെ ഓരോ വിഭാഗത്തില്‍ നിന്നും ഒന്ന് വീതം (കേരള ജ്യോതി-1, കേരള പ്രഭ- 1, കേരള ശ്രീ-1) നാമനിര്‍ദ്ദേശങ്ങള്‍ മാത്രമേ ചെയ്യാനാകൂ.
കേരള പുരസ്‌കാരങ്ങള്‍ മരണാനന്തര ബഹുമതിയായി നല്‍കില്ല.
ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍ എന്നിവര്‍ ഒഴികെ പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരെ പരിഗണിക്കില്ല. ജോലിയില്‍ നിന്നും വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പുരസ്‌കാരങ്ങള്‍ക്ക് പരിഗണിക്കും.
‘പുരസ്‌കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വ്യക്തി, നാമനി ര്‍ദ്ദേശത്തിനായി വ്യക്തിപരമായ ശിപാര്‍ശ നല്‍കിയിട്ടില്ലെന്ന സാക്ഷ്യപത്രം നാമനിര്‍ദ്ദേശം ചെയ്യുന്നയാള്‍/ സംഘടന നല്‍കണം.