പാലക്കാട്: സ്ത്രീകള്‍ക്ക് സൗജന്യ നിയമസഹായം നല്‍കുന്ന വി ശ്വാസ് നിയമവേദി പാവപെട്ട സ്ത്രീകള്‍കള്‍ക്കൊരു അത്താണി യാണെന്ന് അസിസ്റ്റന്റ് കലക്ടര്‍ ഡോ. അശ്വതി ശ്രീനിവാസ്. വി ശ്വാസ് നിയമവേദിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അസിസ്റ്റന്റ് കലക്ടര്‍. കഴിഞ്ഞ വര്‍ഷം നൂറിലധികം പരാതികള്‍ ലഭിച്ചതായും ഗാര്‍ഹിക പീഡന പരാതികളടക്കമുള്ള പരാതികള്‍ സൗജന്യമായി കോടതികളില്‍ ഫയല്‍ ചെയ്തിട്ടുള്ളതായും വിശ്വാസ് നിയമവേദി കണ്‍വീനര്‍ അഡ്വ. കെ. വിജയ അറിയിച്ചു. ജില്ലയില്‍ നിന്ന് പരിശീ ലനം കഴിഞ്ഞു തിരിച്ചു പോകുന്ന അസിസ്റ്റന്റ് കലക്ടര്‍ക്ക് വിശ്വാസ് നിയമവേദി ചെയര്‍പേഴ്‌സണ്‍ അഡ്വ. എസ്. ശാന്തദേവി ഉപഹാരം സമര്‍പ്പിച്ചു. വിശ്വാസ് നിയമവേദി ചെയര്‍പേഴ്‌സണ്‍ അഡ്വ. എസ്. ശാന്തദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പാലക്കാട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ.കെ. സുധീര്‍, മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ഇ. ലത, അഡ്വ. എന്‍. രാഖി, അഡ്വ. അജയ് കൃഷ്ണന്‍, അഡ്വ. ദില്‍ബി ജോസഫ്, വിശ്വാസ് സെക്രട്ടറി പി. പ്രേംനാഥ്, കണ്‍വീനര്‍ അഡ്വ. കെ. വിജയ എന്നിവര്‍ സംസാരിച്ചു. സ്ത്രീകള്‍ക്ക് സൗജന്യ നിയമ സഹായം ലഭിക്കാന്‍ സിവില്‍ സ്റ്റേഷനിലെ വിശ്വാസ് ഓഫീസുമായോ 9400933444 എന്ന നമ്പറിലോ ബന്ധപെടാം.