മണ്ണാര്‍ക്കാട്: വഴിയാത്രക്കാര്‍ക്ക് നോമ്പുതുറ സൗകര്യമൊരുക്കി മണ്ണാര്‍ക്കാട് ഈസ്റ്റ് മേഖല വിഖായ ദേശീയപാതയില്‍ നൊട്ടമലയി ല്‍ ഇഫ്താര്‍ ടെന്റ് തുറന്നു.വിഖായ സംസ്ഥാന സമിതി അംഗം സ്വാ ദിഖ് ആനമൂളി വിഭവങ്ങള്‍ നല്‍കി ഉദ്ഘാടനം ചെയ്തു.മേഖലാ പ്ര സിഡണ്ട് മുഹമ്മദ് റഫീഖ് ഫൈസി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍ കി. മേഖലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് മുസ്തഫ ഫൈസി അധ്യ ക്ഷനായി.ആക്ടീവ് വിങ്ങ് മെമ്പര്‍മാരായ റിയാസ്,ഷമീര്‍,സിദ്ദീഖ് മറ്റു ഭാരവാഹികളായ ഷാജഹാന്‍ അലി, റഷീദ്, ജുനൈസ് സംബന്ധിച്ചു. മേഖലാ സമിതി സെക്രട്ടറി ഷഫീഖ് കിളിരാനി സ്വാഗതവും നൊട്ട മല ശാഖാ സെക്രട്ടറി ഹസീബ് നന്ദിയും പറഞ്ഞു.നോമ്പ്തുറ സമയ ത്ത് കടന്നു പോകുന്ന നൂറുകണക്കിന് വഴിയാത്രക്കാര്‍ക്കാണ് ഇഫ്താര്‍ ടെന്റ് ആശ്വാസമായിരിക്കുന്നത്.