മണ്ണാര്‍ക്കാട്: വിശപ്പ് രഹിത മണ്ണാര്‍ക്കാട് എന്ന ആശയവുമായി പ്ര വര്‍ത്തിക്കുന്ന സൗജന്യഭക്ഷണ പൊതി വിതരണ പദ്ധതി നൂറ് ദി വസം പിന്നിടുന്ന സാഹചര്യത്തില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നില്ക്കുന്ന സതീഷ് കാഞ്ഞിരപ്പുഴ,ലോഹിതാക്ഷന് എന്നി വരേയും കുടുംബത്തേയും ആദരിച്ചു.പാഥേയം സംഘാടകരായ ജന മൈത്രി പൊലീസ്,വോയ്സ് ഓഫ് മണ്ണാര്‍ക്കാട്,ബ്ലഡ് ഈസ് റെഡ് കൂട്ടായ്മ എന്നിവര്‍ ചേര്‍ന്നാണ് അനുമോദിച്ചത്.മണ്ണാര്‍ക്കാട് എസ്ഐ കെ.ആര്.ജസ്റ്റിന് ഉദ്ഘാടനം ചെയ്തു.പ്രമുഖ ഡോക്ടര്‍ കെ.എ.കമ്മാപ്പ മൊമൊന്റോ വിതരണം ചെയ്തു.രമേഷ് പൂര്‍ണ്ണിമ അധ്യക്ഷനായി. ചടങ്ങില്‍ നിവേദ്യ എന്ന ബാലിക ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് നിര്‍മിക്കുന്നതിനായി മുടി മുറിച്ച് നല്കി.മധു,കെ.വി.എ റഹ്മാന്, അസീസ് കല്ലുംപുറം,ജംഷീദ് എന്നിവര്‍ സംസാരിച്ചു.ശ്രീവത്സന്‍ സ്വാഗതവും കെ.വി.അമീര്‍ നന്ദിയും പറഞ്ഞു.
