തിരുവനന്തപുരം: സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ് സ്യൂമര്‍ഫെഡ് മുഖേന സംഘടിപ്പിക്കുന്ന വിഷു, ഈസ്റ്റര്‍, റംസാന് സഹകരണ വിപണികള്‍ ഏപ്രില്‍ 12ന് ആരംഭിക്കും. ഏപ്രില്‍ 18 വരെ ഇവ പ്രവര്‍ത്തിക്കും. 778 വിപണന കേന്ദ്രങ്ങളാകും പദ്ധതിയു ടെ ഭാഗമായി സംസ്ഥാനത്തു പ്രവര്‍ത്തിക്കുക. ഇവിടങ്ങളിലൂടെ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേ ഷന്റെ സബ്സിഡി നിരക്കില്‍ പൊതുജനങ്ങള്‍ക്കു ലഭിക്കും. ഇതി നൊപ്പം മറ്റ് അവശ്യ നിത്യോപയോഗ സാധനങ്ങളും കോസ്മെറ്റിക്സ്, ഹൗസ് ഹോള്‍ഡ് ഉല്‍പ്പന്നങ്ങളും, പൊതുമാര്‍ക്കറ്റിനേക്കാള്‍ 15 ശത മാനം മുതല്‍ 30 ശതമാനം വരെ വിലക്കുറവ് വില്‍പ്പന നടത്തുവാന്‍ ആവശ്യമായ സ്റ്റോക്ക് കണ്‍സ്യൂമര്‍ഫെഡ് ശേഖരിച്ചിട്ടുണ്ട്.
ജയ അരി കിലോയ്ക്ക് 25 രൂപ, കുറുവ അരി കിലോയ്ക്ക് 25 രൂപ, കു ത്തരി കിലോയ്ക്ക് 24 രൂപ, പച്ചരി കിലോയ്ക്ക് 23 രൂപ, പഞ്ചസാര കിലോയ്ക്ക് 22 രൂപ, വെളിച്ചെണ്ണ കിലോയ്ക്ക് 92 രൂപ, ചെറുപയര്‍ കിലോയ്ക്ക് 74 രൂപ, വന്‍കടല കിലോയ്ക്ക് 43 രൂപ, ഉഴുന്ന് ബോള്‍ കിലോയ്ക്ക് 66 രൂപ, വന്‍പയര്‍ കിലോയ്ക്ക് 45 രൂപ, തുവരപരിപ്പ് കിലോയ്ക്ക് 65 രൂപ, മുളക് ഗുണ്ടൂര്‍ കിലോയ്ക്ക് 75 രൂപ, മല്ലി കി ലോയ്ക്ക് 79 രൂപ എന്നിങ്ങനെയാകും വില്‍പ്പന. ഓരോ കുടുംബത്തി നും അഞ്ച് കിലോ അരി, രണ്ട് കിലോ പച്ചരി, ഒരു കിലോ പഞ്ചസാ ര, 500 ഗ്രാം വീതം വെളിച്ചെണ്ണ, ചെറുപയര്‍, കടല, ഉഴുന്നു, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി എന്നിങ്ങനെയാകും നല്‍കുക.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 11നു വൈകിട്ട് ആറിനു തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് എതിര്‍വശം സ്റ്റാറ്റിയൂവില് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.സഹകരണവകുപ്പ് മന്ത്രി വി.എന്‍ വാസവന് അദ്ധ്യക്ഷത വഹിക്കും. മന്ത്രി കെ.എന്‍. ബാലഗാപാല്‍ ആദ്യവില്‍പ്പനയും ഗതാഗത മന്ത്രി ആന്റണി രാജു റംസാന് കിറ്റിന്റെ ആദ്യവില്‍പ്പനയും നിര്‍വ്വഹിക്കും. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റെണി, സഹകരണസംഘം രജി സ്ട്രാര്‍ അദീല അബ്ദുള്ള എന്നിവര്‍ പങ്കെടുക്കും. ജില്ലാതലത്തില്‍ വിപണന കേന്ദങ്ങളെ തെരഞ്ഞെടുത്ത് ജില്ലാതല ഉദ്ഘാടനങ്ങളും സംഘടിപ്പിക്കും. സംസ്ഥാനതല ചന്തയില്‍ പ്രതിദിനം 200 പേര്‍ക്കും ജില്ലാതല ചന്തകളില്‍ 100 പേര്‍ക്കും, മറ്റ് വിപണന കേന്ദങ്ങളില്‍ 75 പേര്‍ക്കും വീതം വിതരണം നടത്തുന്നതിനാവശ്യമായ സാധനങ്ങള്‍ ഓരോ വിപണികള്‍ക്കും നല്‍കും. റേഷന്‍കാര്‍ഡിന്റെ അടിസ്ഥാ നത്തില്‍ ഉപഭോക്താക്കള്‍ക്ക് സപ്ലൈക്കോയുടെ വിലവിവരപ്പട്ടിക പ്രകാരമാകും വില്‍പ്പന നടത്തുക.
