അലനല്ലൂര്‍: ഗ്രാമ പഞ്ചായത്തുകളിലെ ഭരണ നിര്‍വ്വഹണ നടപടിക ളും സേവനങ്ങളും സുതാര്യവും കാര്യക്ഷമവുമായി പൊതുജനങ്ങ ളുടെ വിരല്‍തുമ്പില്‍ ലഭ്യമാക്കുന്നതിനായി ആവിഷ്‌കരിച്ച സം യോജിത പ്രദേശിക ഭരണ നിര്‍വഹണ സമ്പ്രദായം അഥവാ ഐ. എല്‍.ജി.എം.എസ് അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ നടപ്പിലായി.
പൊതുജനങ്ങള്‍ക്ക് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് എത്താതെ തന്നെ ഓണ്‍ലൈന്‍ ഡിജിറ്റല്‍ പോര്‍ട്ടല്‍ വഴിയോ അക്ഷയ കേന്ദ്ര ങ്ങള്‍ വഴിയോ അപേക്ഷകള്‍ സമര്‍പ്പിച്ചാല്‍ പുതിയ പദ്ധതി വഴി സേവനങ്ങള്‍ ലഭ്യമാകും.ഫയലുകള്‍ ഇനി മുതല്‍ വെബ് അടിസ്ഥാ നമാക്കി നടപടിക്രമം ചെയ്യാനും സാധിക്കുന്നതോടൊപ്പം ഫയലു കള്‍ നഷ്ടപ്പെടുന്ന സാഹചര്യവും ഇതോടെ ഒഴിവാകും.പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ചെടുത്തതാണ് ഈ സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷന്‍. പുതിയ സാങ്കേതിക വിദ്യയിലൂന്നി പഞ്ചായത്തിനെ 2022 വര്‍ഷ ത്തില്‍ കടലാസു രഹിത പഞ്ചായത്താക്കി മാറ്റാനാണ് ലക്ഷ്യമിടു ന്നതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത അറിയിച്ചു.
ആദ്യ അപേക്ഷ സ്വീകരിച്ച് വൈസ് പ്രസിഡന്റ് കെ.ഹംസയ്ക്ക് കൈമാറി സോഫ്റ്റ് വെയര്‍ വിന്യാസം ഗ്രാമ പഞ്ചായത്ത് പ്രസിഡ ന്റ് മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് അംഗങ്ങളായ ഷൗക്കത്ത് അലി,ദിവ്യ മനോജ്,സെക്രട്ടറി എം.ബിജു മോള്‍, അസി .സെക്രട്ടറി ജിബു മോന്‍ ഡാനിയേല്‍,ഹെഡ് ക്ലാര്‍ക്ക് രഞ്ജിനി, ശ്രീചിത്ര തുടങ്ങിയവര്‍ സംബന്ധിച്ചു.