കോട്ടോപ്പാടം: തിരുവിഴാംകുന്ന് കോളേജ് ഓഫ് ഏവിയന്‍ സയന്‍സ് ആന്റ് മാനേജ്‌മെന്റ് ഒമ്പതാം സ്ഥാപക ദിനാഘോഷം കേരള വെറ്റ റിനറി ആന്റ് ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാല വൈസ് ചാന്‍ സിലര്‍ ഡോ.എം.ആര്‍.ശശീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.രജിസ്ട്രാര്‍ ഡോ.പി.സുധീര്‍ ബാബു അധ്യക്ഷനായി.മുന്‍കാല സ്ഥാപന മേധാ വികള്‍,ഉന്നത വിജയം നേടിയ ജീവനക്കാരുടെ മക്കള്‍ എന്നിവരെ ആദരിച്ചു.
ഐ.സി.ഏ.ആര്‍. നാഷണല്‍ അഗ്രികള്‍ച്ചറല്‍ ഹയര്‍ എജ്യൂക്കേഷന്‍ പ്രൊജക്ട് – ഇന്നൊവേഷന്‍ ഗ്രാന്റായി ലഭിച്ച ഒരു കോടി രൂപ ഉപയോ ഗിച്ച് നവീകരിച്ച സ്മാര്‍ട്ട് ക്ലാസ് റൂം, ഡെമോണ്‍സ്‌ട്രേഷന്‍ ഹാള്‍, ലൈബ്രറി, ഫിറ്റ്‌നസ് സെന്റര്‍, വിവിധ ലബോറട്ടറികള്‍ എന്നിവ പ്രൊജക്ടിന്റെ നാഷണല്‍ കോര്‍ഡിനേറ്റര്‍ ഡോ.ഹേമ ത്രിപാഠി കോ ളേജിന് സമര്‍പ്പിച്ചു.ഡി.ബി.ടി പ്രൊജക്ടിന്റെ ഭാഗമായി തിരഞ്ഞെടു ക്കപ്പെട്ട കര്‍ഷകര്‍ക്കുള്ള താറാവു കുഞ്ഞുങ്ങളുടെ വിതരണോ ദ്ഘാടനം സര്‍വ്വകലാശാല ഡയറക്ടര്‍ അക്കാഡമിക്‌സ് ആന്റ് റിസ ര്‍ച്ച് പ്രൊഫ.ഡോ.എന്‍.അശോക് നിര്‍വ്വഹിച്ചു.
ക്യാമ്പസിലെ വിവിധയിനം പക്ഷികളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ ത യ്യാറാക്കിയ ഫോട്ടോ ആല്‍ബത്തിന്റെ പ്രകാശനം യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ഓഫ് എന്റര്‍പ്രണര്‍ഷിപ്പ് പ്രൊഫ.ഡോ.എം.കെ നാരായ ണന്‍ നിര്‍വ്വഹിച്ചു.ഏവിയന്‍ റിസര്‍ച്ച് സ്റ്റേഷന്റെ കീഴില്‍ പ്രവര്‍ത്തി ക്കുന്ന റിവോള്‍വിങ് ഫണ്ട് പൗള്‍ട്രി പ്രോജക്ടിന്റെ ലാഭ വിഹിതമാ യ എഴുപത്തി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് പ്രോജെക്ടിന്റെ പി. ഐ യും കോളേജിന്റെ സ്‌പെഷ്യല്‍ ഓഫീസറുമായ ഡോ. എസ്. ഹരികൃഷ്ണന്റെ കയ്യില്‍ നിന്നും പ്രൊജക്റ്റ് ചെയര്‍മാനും സര്‍വ്വകലാ ശാല അക്കാദമിക് ഡയറക്ടറുമായ ഡോ.എന്‍.അശോക് ഏറ്റുവാങ്ങി.
സി.എ.എസ്.പി.എസ് ഡയറക്ടര്‍ ഡോ.പി. അനിത, ലൈവ് സ്റ്റോക്ക് റി സര്‍ച്ച് സ്റ്റേഷന്‍ മേധാവി ഡോ.സുരാജ് പി.ടി. എന്നിവര്‍ സംസാരിച്ചു. ഡോ.എസ്.ഹരികൃഷ്ണന്‍ സ്വാഗതവും സി.എ.എസ്.പി.എസ് ഡയറക്ട ര്‍ ഡോ.പി. അനിത നന്ദിയും പറഞ്ഞു.വര്‍ത്തു പക്ഷികളെ ആസ്പദ മാക്കി സെമിനറും നടന്നു.വിവിധ കലാപരിപാടികളും അരങ്ങേറി.