അഗളി: സംസ്ഥാനത്തെ ആദിവാസി മേഖലകളിലെ ആരോഗ്യരംഗ ത്ത് പൊളിച്ചെഴുത്ത് അനിവാര്യമാണെന്ന് ബിജെപി ദേശീയ നിര്‍വ്വാ ഹക സമിതി അംഗം ശ്രീ.കുമ്മനം രാജശേഖരന്‍ പറഞ്ഞു. അട്ടപ്പാടി യിലെ വിവിധ ആദിവാസി ഊരുകളും, കോട്ടത്തറ ട്രൈബല്‍ ആശു പത്രിയും സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായി രുന്നു അദ്ദേഹം.

അട്ടപ്പാടിയിലെ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയുടെ വികസന ത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിഷേധാത്മകനിലപാടാണ് കൈ ക്കൊള്ളുന്നത്. 50 കിടക്കകള്‍ മാത്രമുള്ള ആശുപത്രിയില്‍ യാതൊ രുവിധ പശ്ചാത്തലസൗകര്യവുമില്ല. ഇവിടെ വരുന്ന രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന നടപടിമാത്രമാണ് നടക്കുന്നത്. ആശുപത്രിയുടെ പേരില്‍ നടക്കുന്ന തീവെട്ടിക്കൊള്ള ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. ജീവനക്കാര്‍ നടത്തുന്ന തട്ടിപ്പി ല്‍ ശരിയായ രീതിയിലുള്ള അന്വേഷണം നടക്കുന്നില്ല. കുറ്റക്കാര്‍ ക്കെതിരെ നടപടിയുമില്ല. നവജാത ശിശുക്കളുടെ മരണം അട്ടപ്പാടി യില്‍ നിത്യസംഭവമാണ്. രണ്ടാമത്തെ ഇടുതസര്‍ക്കാര്‍ അധികാര ത്തില്‍ വന്നതിന് ശേഷം ആറോളം നവജാതശിശുക്കളാണ് ആരോ ഗ്യരംഗത്തെ പോരായ്മമൂലം മരിച്ചത്. അന്വേഷണം നടക്കുമെന്നുള്ള പ്രഖ്യാപനമല്ലാതെ മറ്റൊന്നുമില്ല.ആശുപത്രി വികസനത്തിനായി അനുവദിക്കുന്ന തുക യഥാര്‍ത്ഥ രീതിയില്‍ കൈകാര്യം ചെയ്യുന്നി ല്ലെന്നും കുമ്മനം കുറ്റപ്പെടുത്തി.

വീടുനിര്‍മാണം, റോഡ്, കുടിവെള്ളം എന്നിവയുടെ പേരില്‍ കോടി ക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടത്തുന്നത്. മിക്ക ഊരുകളിലും കുടിവെള്ള പ്രശ്നം അതിരൂക്ഷമാണ്. മിക്കയിടത്തും ജലസേചന സൗ കര്യവുമില്ല. ഭരണാധികാരികളുടെ ഉദാസീനതയാണ് ഇതിനു കാര ണമെന്ന് കുമ്മനം പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷംഅട്ടപ്പാടിയിലെ ഊ രുകളുടെ വികസനത്തിനായി ചെലവഴിച്ച തുക നഗരങ്ങളില്‍ പോ ലും ഉണ്ടായിട്ടില്ല. ഇതിന്റെ പേരില്‍ വന്‍ തട്ടിപ്പാണ് നടക്കുന്നതെന്ന് ഉദാഹരണസഹിതം അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ നടക്കുന്ന മന്ത്രിമാരുടെ സന്ദര്‍ശനവും പ്രഖ്യാപനവും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണ്. വാഗ്ദാനങ്ങള്‍ ഒന്നും തന്നെ പാലിക്കപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദിവാ സികളുടെ ഭൂമി സംബന്ധിച്ച് വിശദപഠനം നടത്തി കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍, സംസ്ഥാ ന ഉപാധ്യക്ഷന്‍ ഡോ: കെ. എസ്.രാധാകൃഷ്ണന്‍, പാര്‍ട്ടി വക്താവ് കെ. വി.എസ്. ഹരിദാസ്, എസ് /ടി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മുകു ന്ദന്‍ പള്ളിയറ, ജനറല്‍ സെക്രട്ടറി കെ.പ്രമോദ് കുമാര്‍, ബിജെപി ജില്ല പ്രസിഡന്റ് കെ.എം. ഹരിദാസ്, ജില്ല സെക്രട്ടറി ബി.മനോജ്, മണ്ഡലം പ്രസിഡന്റ് വി.ധര്‍മരാജന്‍, ജില്ലാ കമ്മിറ്റി അംഗം ശ്രീനി വാസന്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.കഴിഞ്ഞ ദിവസം കൊല്ലങ്കോട്, മലമ്പുഴ എന്നിവിടങ്ങളിലെ ആദിവാസി ഊ രുകളും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!