പാലക്കാട്: രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാ ഘോഷത്തിന് ജില്ല ഒരുങ്ങുന്നു.ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഭരണകൂടം, വ്യവസായം, കൃഷി എന്നീ വകുപ്പുകളുടെ സഹകരണത്തോടെ ഏപ്രില്‍ 28 മുതല്‍ മെയ് നാലുവരെ ‘എന്റെ കേരളം’ എന്ന പേരില്‍ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പ്രദര്‍ശന വിപണന മേള വിപുലമായി നടത്തും.ഇതിന്റെ ഭാഗമായി സംഘാടക സമിതി-ഉദ്യോഗസ്ഥതല യോഗം ചേര്‍ന്നു.

ശീതീകരിച്ച 150 സ്റ്റാളുകളാവും മേളയില്‍ ഉള്‍പ്പെടുക. അത്യാവശ്യ ഘട്ടത്തില്‍ മെഡിക്കല്‍ സേവനം ഉറപ്പാക്കുന്നതിന് മെഡിക്കല്‍ വി ഭാഗത്തിന് പ്രത്യേകം സൗകര്യം ഉറപ്പാക്കാന്‍ യോഗം തീരുമാനിച്ചു. സ്റ്റാളുകള്‍ സംബന്ധിച്ച് വിവരങ്ങള്‍ നല്‍കാത്ത വകുപ്പുകള്‍ എത്ര യും വേഗം വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് കലക്ടര്‍ നിര്‍ദ്ദേശം നല്‍ കി.പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി ഏപ്രില്‍ 11ന് ഉച്ചക്ക് 12 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ യോഗം ചേരാനും തീരുമാ നിച്ചു.

വകുപ്പുകള്‍ തയ്യാറാക്കുന്ന സ്റ്റാളുകള്‍ സംബന്ധിച്ച് വിവരങ്ങള്‍ ജന ങ്ങള്‍ക്ക് വിശദീകരിച്ചു നല്‍കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യം സ്റ്റാളുകളില്‍ ഉണ്ടാണമെ ന്നും സെമിനാറുകളില്‍ പൊതുജനങ്ങളോടൊപ്പം വിഷയം ഉപകാ രപ്രദമാകുന്ന പ്രേക്ഷകരെ ഉള്‍പ്പെടുത്താനും വകുപ്പുകള്‍ ശ്രമിക്ക ണമെന്നും യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.’എന്റെ കേരളം’ പ്രദര്‍ ശന വിപണന മേള പൊതുജനങ്ങളിലേക്ക് എത്തുന്ന വിധത്തില്‍ വിപുലമാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത പി.പി സുമോദ് എം.എല്‍.എ പറഞ്ഞു.മേള വിജയകരമാക്കുന്നതിന് വ്യക്തിപരമായ ഉത്തരവാദിത്തം എല്ലാ ഉദ്യോഗസ്ഥരും ഏറ്റെടുക്കണം. പൊതുജ നങ്ങളെ ആകര്‍ഷിക്കുന്നതിന് മേളയ്ക്ക് കഴിയണം. അത്തരത്തില്‍ ജില്ലയിലെ പ്രദര്‍ശന വിപണന മേള മാറ്റിയെടുക്കാന്‍ കഴിയണമെ ന്നും എം.എല്‍.എ അഭിപ്രായപ്പെട്ടു.

ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അധ്യക്ഷയായി.കണ്‍വീനറായ ജി ല്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ.കെ.ഉണ്ണികൃഷ്ണന്‍ വിഷയാവത രണം നടത്തി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ പി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോള്‍, എ.ഡി.എം കെ മണികണ്ഠന്‍, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷ ന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ടി ശേഖര്‍, വിവിധ വകുപ്പ് ജില്ലാ മേധാവി കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!